Dec 23, 2010

കെ.കരുണാകരന്‍ വിടവാങ്ങി.........

 
             മുന്‍ മുഖ്യമന്ത്രിയും,മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആയ കെ.കരുണാകരന്‍ അന്തരിച്ചു.
നാലു തവണ മുഖ്യമന്ത്രിയും, ഒരുവര്‍ഷത്തോളം കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ച കെ. കരുണാകരന്‍ കഴിഞ്ഞ അര ദശകത്തോളമായി കേരളത്തിലെ വലതു പക്ഷ രാഷ്ട്രീയത്തിന്റെ അജന്‍ഡ നിശ്ചയിച്ചിരുന്നു.
കേരള രാഷ്ട്രീയത്തിന്റെ അതികായകന്‍റെ സംസ്കാരം ക്രിസ്ത്മസ് ദിനത്തില്‍ തൃശൂര്‍ മുരളീ മന്ദിരത്തില്‍ നടക്കും.പ്രീയ പത്നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിനു സമീപം ആയിരിക്കും കരുണാകരന് ചിതയോരുക്കുക.

 smithasunil

Aug 6, 2010

ആഗസ്റ്റ്‌ - 6 " ഹിരോഷിമ ദിനം"

ആഗസ്റ്റ്‌ - 6 " ഹിരോഷിമ ദിനം " മനുഷ്യ രാശിക്കുമേല്‍ അമേരിക്ക നടത്തിയ മാപ്പര്‍ഹിക്കാത്ത ക്രൂരത.
ഹിരോഷിമയില്‍  മരിച്ചവരുടെയും,  ജീവശ്ശവങ്ങള്‍ ആയ മനുഷ്യ രാശിയുടെയും, മരിക്കാത്ത ഓര്‍മ ഹൃദയത്തില്‍
നൊമ്പരം ആവുന്നെങ്കില്‍ അമേരിക്കന്‍ അധിനിവേശം മനുഷ്യ രാശിയില്‍ നിന്നും മാപ്പര്‍ഹിക്കില്ല.
smitha

Aug 3, 2010

മലര്‍വാടി ആര്‍ട്സ് ക്ലബ്‌


സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലതെയും മലയാളത്തില്‍ ഒരു സിനിമയ്ക്ക് വിജയിക്കാനാകുമെന്ന് തെളിയിചിരികുകയാണ് വിനീത് ശ്രീനിവാസന്‍ ഈ സിനിമയിലൂടെ... ഏറെ നാളുകള്‍ക് ശേഷമാണു മലയാളത്തില്‍ ഇത്തരത്തിലുള്ള ഒരു ചിത്രം വരുന്നതു... മലയാള സിനിമയില്‍ ഒരു വ്യത്യസ്തമാര്‍ന്ന ട്രെന്‍ഡ് കൊണ്ടുവന്നിരിക്കുകയാണ് ഇതിലൂടെ.

Aug 2, 2010

മതം ഒരു ചോദ്യമാകുമ്പോള്‍

മതത്തെ ദുരുപയോഗം ചെയ്യുന്നത് ഒരു നിത്യ സംഭവം ആയിക്കൊണ്ടിരിക്കുന്നു . ജനങ്ങളുടെ മനസ്സില്‍ മതത്തെ കുറിച്ച് മിഥ്യാധാരണ വളര്‍ത്താന്‍ പ്രത്യക്ഷവും പരോക്ഷവുമായി ഒരു പാട് പേര്‍ നമ്മുടെ ച്ചുട്ടിലുമുണ്ട് . അവരെ തിരിച്ചറിയുക ഒറ്റപെടുത്തുക . മതമല്ല ഒന്നിന്റെയും അടിസ്ഥാനം അതിലുപരി മനുഷ്യസ്നേഹം ആണ് . മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞാല്‍ മതി . ഇങ്ങനെ സമൂഹത്തില്‍ സമാധാനവും ശാന്തിയും കൈവന്നുകൊള്ളും

Jul 21, 2010

യാത്രാമൊഴി

             . ജീവിതം സുഖവും  ദുഖവും ചേര്‍ന്നതായിരിക്കും , ദുഃഖങ്ങള്‍ മാത്രമേയുള്ളൂ അന്ന് വിചാരിച്ചു ജീവിതത്തില്‍ നിന്നും ഒളിചോടരുത് . മറ്റുള്ളവരുടെ ഇടയില്‍  എന്നും വലിയവനാകണം എന്നത് നല്ലത് തന്നെ പക്ഷെ അതിനുവേണ്ടി മറ്റുള്ളവരുടെ സ്വകാര്യതകളെ ഹനിക്കും വിധം ആകരുത് അതൊരിക്കലും , ആരെയും തിരുത്താന്‍ ഞാനാരുമല്ല പക്ഷെ എനിക്കത് പരയാതിരിക്കനുമാകുന്നില്ല  . പഠന കാലം അന്നത് വലിയൊരു സ്വത്താണ് സൌഹൃദങ്ങള്‍ അതിലുമപ്പുരവും .
                                  ഒരിടവേള പോലുമില്ലാതെ ഈ വഴികളില്‍ നിന്നും നമ്മള്‍ പിരിയുകയാണ് , ഈ പഠന കാലത്ത്  ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു , മനസ്സിലാക്കിയിരുന്നതെല്ലാം തിരുതപ്പെടെണ്ടാതായിരുന്നു എന്നും പഠിച്ചു . എന്‍റെ ജീവിത വീക്ഷണങ്ങളെയും മാറ്റി മറിച്ചു . ജീവിത യാത്രയി എവിടെ വച്ചെങ്കിലും കാണാം  അന്ന വിശ്വാസത്തോടെ


                          "  ഇനിയും ഇവിടെ വിടരും വസന്തങ്ങളില്‍ കാണില്ല
                             നിങ്ങളും നിങ്ങള്‍ തന്ന സേനഹവും
                             അറിയാതെ പിരിയാം
                             പറയാതെ തുടരാം നമുക്കീ യാത്ര "  

ഈ സന്ധ്യയിലിനി യാത്രയില്ല

ചന്ദ്രന്മാരല്ല
ഞങ്ങളാരും
കേവലം തേനീച്ചകള്‍
ചേക്കേറാന്‍
ഇടം തേടിപ്പോകുന്നവര്‍
അറിയാം ഞങ്ങള്‍ക്ക് 
ഇവിടെ ഇനിയും
വസന്തം വരും
സമയമില്ലതു കാത്തുനില്‍ക്കാനീ
പ്രകാശ വേഗത്തിന്‍റെ
ലോകത്ത് 
പോകണം
പൂക്കളേ
കാത്തുവെക്കുക
നിങ്ങള്‍
ഞങ്ങള്‍ ഇരുട്ടിലാകുമ്പോള്‍
വഴികാട്ടാനൊരു
നക്ഷത്ര വെളിച്ചം
പകരം തരാന്‍
ഒന്നുമില്ലെന്‍
തൊണ്ടയില്‍ കുരുങ്ങിയൊരു
ആര്‍ദ്രമാം വാക്കുപോലും..
എങ്കിലും
കണ്ണില്‍ നിന്നുതിരുമീ
നീര്‍തുള്ളിയും
പിന്നെ
മനസ്സിന്റെ കോണിലൊരു
നിത്യമാമ്മോര്‍മ്മയും...

Jul 20, 2010

മാറുന്ന ഡെമോക്രസി



ട്രാഫിക്‌ ബ്ലോക്ക്‌ എന്ന ഒരു തലവേദന അനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ മനസ്സില്‍ മറക്കാന്‍ കഴിയാത്ത ഒരു സംഭവമായിരുന്നു ഈ കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് നമ്മുടെ സംസ്ഥാനം സന്ദര്ശ്രിച്ച് വൈസ് പ്രസിഡന്റ്‌ ശ്രീ ഹമീദ് അന്‍സാരിയുടെ വരവ്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം കടന്നു പോകുമ്പോള്‍ നഗരത്തിലെ പ്രധാന വീഥികള്‍ ബ്ലോക്ക്‌ ചെയ്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രിയെത്തെ ഒരു വിലയും കല്പിക്കാതെ അവരെ മണിക്കുറുകള്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുമ്പോള്‍ അവര്‍ മറന്നു പോകാതെ ഓര്‍ക്കേണ്ട ഒന്നാണു ജനാധിപത്യം . ഇതാണോ ജനാധിപത്യ ഇന്ത്യയുടെ അധികാരികളുടെ ജനസേവനം............. ?

Kerala in the shadow of political Islam and Terrorism

Levity of the authority and overconfidence of the society helped to replant the seeds of terrorism in Kerala. For the sake of vote banks the political parties compromised behind the curtain with these terror groups. In national level, demolish of the Babari mazjid was the watershed event. After that, due to the fear of majority extremism all over in India , the minority minds became insecure and vulnerable. Comparatively the situation in Kerala was better. The insecurity sense of minority was mislead by anti-Indian terror groups and countries. To unstable the economic system of India, these forces were involved in organisational crimes like counter fete currency, infiltration of terrorists, drugs trafficking, money laundering etc..

The growth of India is not interesting to it’s opposing countries. so they are promoting anti-Indian movements like terrorism, extremism and separatism in India. With the help of world police India’s twin brother always makes problems. In their soil, the plants of terrorism and anti-Indian pragmatism are watered. They give soul and support for these malpractices.

At the same time the minds of minority people in India, become more and more insecure. The Hinduthwa fascist groups try to practice their anti-Islamic and anti-Christian propaganda. The counter groups from Islamic side, like Jama’ate Islami hind, follow a pan Islamic political ideology. This types of Islamic groups and foreign anti-Indian forces tries to make hurted mentality in minority minds through reporting the miseries of pan Islamic society. This is dangerous. This vulnerable hurted mentality can be mislead simply to a dangerous terrorist mentality. It is a wonderful thing, that this has not been successful among 98% of Muslims.

The hurted mentality comes from the pan sense. In India this sense is created by Jama’ate Islami Hind. They can wash their hands telling that they have never involved in a bomb attack or communal riot. But the fact is that the ideology of Islamic terrorism is charged from the ideology of political Islam that is told in India by Jama’ate Islami Hind. The political Islamic fundamentalist groups like NDF,SIMI,SIO,SOLIDARITY,SDPI,PDP,JAMA’ATHU DA’AWA, try to practise this political pan Islamism. If you look to the grass root of these groups, they can never agree with democracy and secularism. In Kerala these groups try to keep a loathsome mask of secularism. But their ideology is a peeping tom. It tells that the king is naked.

As the majority of our opinion leaders understand, the ideology of these groups are borrowed not only from Abul A’ala Maudoodi but also from the Islamic fundamentalists like Hassanul Banna, Sayyid Qotab, of Egypt and Burhaanudheen Rabbaani of Afghanistan. The book of Sayyid Qotab “Muaalim fil thaarikh” has been translated to Afghani by Rabbani. The political ideology of this book leads Thaalibaan movement in Afgan even now. In the book of Sayyid Qotab named “fi-lilaal il Quraan”(in the shadow of Qur’an) he reveals the political perspective :- “lack of Islamic law means lack of Islam because obedience is worship. When Muslims obey people or non-Islamic laws they are not just obeying but worshiping them. Worshiping anyone or thing besides God is non-Islamic”.

Through this Sayyid Qotab challenges the law of democracy , secularism and nationality. As there is a nation, there should have a law. He could never agree with this law. This is the ideology of Thaalibaan and Ikhwaanul muslimoon(Muslim brotherhood) of Egypt. In India jama’ate Islami of Hind holds this ideology. So can how they agree with the democratic laws, how they can be secular? This political Islam is not agreeable as well as the ‘ Akhanda hindutwa bhaarath’ for a secular society. Even our opinion leaders and intellectuals know this, they are wearing the mask of human right in order to protect this group. Only one thing we should keep in our mind that the wrong people do the wrong thing always. So start to ask questions.....

Jul 19, 2010

വിട പറയുന്ന ഈ വേളയില്‍.......

ഇനിയുള്ള കാലം നമ്മുടെ മുന്നില്‍ ഉള്ളത് സോഷ്യല്‍നെറ്റ്‌വര്‍ക്കായ ഈ ബ്ലോഗാണ്. എല്ലാവര്‍ക്കും പരസ്പരം ആശയങ്ങള്‍ കൈമാറാനും തമാശകള്‍ പറയാനും ഇത് നമ്മളെ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല.നമ്മളെല്ലാവരും നല്ലജോലി വാങ്ങി പല മാധ്യമസ്ഥാപനങ്ങളിലേക്ക് പോകാനുള്ളവരാണ്.പരീക്ഷക്ക് ശേഷം പലരും പല വഴികളിലൂടെ പിരിയുന്ന ഈ യാത്രയില്‍ ഇനി എന്നാണ് ഒരു കൂടിചേരല്‍........ സൗഹൃദങ്ങള്‍ എന്നും എനിക്ക് വലിയൊരുമുതല്‍ക്കൂട്ടാണ്. അതുകൊണ്ട് തന്നെ സൗഹൃദങ്ങള്‍ക്ക് ഞാന്‍ അതിന്റെതായ പ്രാധാന്യം നല്‍കാറുമുണ്ട്. എല്ലാവര്‍ക്കും എല്ലാവരെയും അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ പോലും ഞാന്‍ എന്റെ പ്രിയകൂട്ടുകാരോട് അപേക്ഷിക്കുകയാണ്. നമ്മുക്കെല്ലാവര്‍ക്കും പരസ്പരം കലഹിക്കാതെ, പരസ്പരം കരിതേക്കാതെ നല്ല സുഹൃത്തുക്കളായി പ്രസ് ക്ലബിന്റെ പടിയിറങ്ങാം.... ആരെയും ഞാന്‍ മനഃപൂര്‍വ്വം വേദനിപ്പിച്ചിട്ടില്ല എന്നാണ് കരുതുന്നത്. ഇനി ആങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ സ്‌നേഹകൂടുതല്‍ കൊണ്ടാണ്....... ഏതെങ്കിലും വിധത്തില്‍ വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമിക്കുക..............
                                                                                         സ്‌നേഹത്തോടെ.

                                                                             കെ ആര്‍ രാകേഷ് വയനാട്‌

എന്‍റെയും മാധ്യമ പഠനം

ഞാന്‍ അറിയാതെ എത്തിപെട്ടു എന്ന് ചിലര്‍ വിചാരിക്കുന്നുണ്ടാകാം .പക്ഷെ അങ്ങനയല്ല , ചിലര്‍ക്ക് മാധ്യമ പഠനം ജീവിതത്തില്‍ നിന്നുള്ള ഒളിചൊട്ടമായിരിക്കാം
ഇനി ആരെയങ്ങിലും കുറിച്ചആണ് പറയുന്നത് എന്ന് വിചാരിക്കരുത് ,കാരണം എന്റെ ജീവിതം സെന്ടിമെന്‍സോ കല്ലും മുള്ളും നിറഞ്ഞതും അല്ല, ജീവിതം തുറന്നു വൈക്കുന്നതിനെക്കാള്‍ നല്ലത് സ്വകാര്യതകള്‍ എന്നും അങ്ങനെ തന്നെ നില നിര്താനാനെനിക്കിഷ്ടം , തുറന്നു പറയട്ടെ മറ്റുള്ളവരുടെ ജീവിതത്തില്‍ എത്തി നോക്കി അത് ലോകത്തോട്‌ വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. വ്യക്തിപരമായി എന്റെ അഭിപ്രായമാണിത് ഇതു ആരെയും അവഹെളിക്കണോ കരിവാരിതെയ്ക്കണോ ഉള്ളതല്ല , സത്യങ്ങള്‍ തുറന്നു പറയുന്നവരെ എല്ലാവര്ക്കും ഇഷ്ടമാണ് പക്ഷെ അത് സത്യം തന്നെ ആയിരിക്കണം . എന്‍റെ മാധ്യമ പഠനം എനിക്ക് സമ്മാനിച്ചത്‌ കുറച്ചു നല്ല സുഹൃത്തുക്കളെയാണ് , സൌഹൃദം വ്യക്തികള്‍ തമ്മിലുള്ള ആത്മ ബന്ധത്തില്‍ നിന്നും ഉടലെടുക്കുനതാണ് അത് ബ്ലോഗു പോലുള്ള ഒരു സോഷ്യല്‍ networkil പ്രസിദ്ധീകരിക്കുന്നത് ഞാന്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണു .........
ഇനിയെന്റെ പഠന കാലത്തെ ഓര്‍മ്മകള്‍ വേണമെങ്കില്‍ പങ്കുവെയ്ക്കാം , പക്ഷെ അത് വ്യക്തികലെക്കുരിച്ചല്ല ആരും പ്രതീക്ഷയോടെ കാത്തിരിക്കണ്ട,ആരും ആരെയും കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുക ഒരു നല്ല ബന്ധത്തോടെ നമുക്ക് ഈ പടികളിരങ്ങാം

( തുടരും )

for my ej classmates

levity of mind
couldn't
recollect
the past
all that over
the class,
the melted smiles,
we shared it,
the rain
the sunshine
the shadow of some "you"s
all are poused..
may proceed
but, can never catch
the past
sharing  the hope to share
a rain ,
a sun shine,
a shadow;
those are another
under a sky that is also another...

മാംസത്തിന്റെ പൂക്കള്‍

സമാധാനം ഉട്ടോപ്യയാണ്
ശാന്തത സമാധാനമെന്ന്
തെറ്റിദ്ധരിച്ച ഒരു തയ്യാറെടുപ്പാണ്..
കലുഷമാം ചിന്തകള്‍
തിരയടിക്കും ഹൃദയച്ചുമരുകള്‍
കൊല്ലാനിരുള്‍ തേടും വെളുത്ത ദേവന്മാര്‍
ആസുര താളം പകല്‍ വെളിച്ചത്തില്‍
വാള്‍ത്തല മിനുക്കുന്നു യവനികക്കപ്പുറാം
നിഷ്കരുണം വേട്ടയാടപ്പെടുന്നു
സ്വകാര്യതയുടെ കാവലാള്‍
തളംകെട്ടിക്കിടക്കുന്ന ചോരയിലെ
ചക്രം പതിപ്പിച്ച പാടെന്ത് ചന്തമെന്നാരോ വിളിച്ചു പറയുന്നു..
നിസ്വാര്‍ത്ഥമതിയുടെ മാറില്‍
വെടികൊണ്ട ദ്വാരം
രതി തടാകതിന്‍ വാതില്‍
തുറക്കുന്നുവെന്നു
വെളുത്ത ദേവന്‍
നിണ നിറത്തിന്
മാറ്റം വന്നിരിക്കുന്നു
വിവിധ ബ്രാന്റുകളുള്ള മദ്യം പോലെ..
യന്ത്ര മുരള്‍ച്ചകള്‍
ഒട്ടിയ വയറിനു മീതെ
വികസനത്തിന്‍ ദിവ്യ തീര്‍ത്ഥം
തളിക്കുന്നു.
ഒഴിഞ്ഞ വയറില്‍ ഒട്ടിച്ചുവച്ച
കൈകാലുകളില്‍ ദീനങ്ങളുടെ
ആഘോഷം...
കുടിയിറക്കപ്പെട്ടവന്റെ
സിരകളില്‍
പ്രകൃതിയുടെ പ്രഹരംകൂടിയായപ്പോള്‍
ഞരമ്പുകളില്‍
അക്രമം പൂക്കുന്നു..

ഭാവി
ചരിത്രത്തിന്റെ ഇരുമ്പ്മറക്കപ്പുറം
സ്വതന്ത്രമാകുന്നു
ഇന്നലെ പെയ്ത മഴയില്‍
കിളിര്ത്തതല്ല സമരത്തിന്‍ നാമ്പുകള്‍
സമരത്തിന്റെ നാമ്പുകളെന്നു
താടിവച്ച കുടിയന്‍ വിളിച്ചു പറയുന്നു
വിമോചനം പ്രസങ്ങിക്കുന്ന
കൊഴുത്ത പെണ്ണുങ്ങളും
അഴിച്ചുപണിയാന്‍ ഒരുംബിട്ടിറങ്ങിയ
മധ്യവര്‍ഗ പൊങ്ങച്ചവും
സമരം
തുരുത്തുകളിലും
ചായക്കോപ്പയിലും
ലിക്കര്‍ ഗ്ലാസ്സിലും ബന്ധിച്ചു
വ്യഭിചരിക്കുന്നു.
സമരം തെരുവിലും പചിലചാര്‍ത്തിലും
നിണതീര്‍ത്ഥം തളിച്ച്
ഉത്സവമാക്കുന്നു ചിലരെങ്കിലും
സമാധാനതിന്‍ വെള്ളരിപ്പ്രാവുകള്‍
ചോരയിറ്റിച്ച്
ചക്രവാളം ചുവപ്പിക്കുന്നു
സ്വപ്‌നങ്ങള്‍ ഞെട്ടിയുണര്‍ത്താന്‍
ശേഷിയില്ലാതെ
അഴുക്കുചാലില്‍ കെട്ടിക്കിടക്കുന്നു
കൊതുകുകള്‍ സമരാര്തികള്‍
തെരുവിലെ പേക്കോലങ്ങള്‍
യാചകന്റെ സ്വപ്നമായുണര്‍ന്നു
നൃത്തം ചെയ്യുന്നു
മൂന്നങ്ങങ്ങളുള്ള ചിന്തകന്റെ വീട്ടില്‍
മൂന്നു രാജ്യങ്ങള്‍ അതിര് തീര്‍ക്കുന്നു
പെണ്ണിന്റെ രാജ്യത്തിന്
സ്വപ്നത്തെക്കാള്‍ അകലം
യാചകന്റെ സ്വപ്നംപോലെ മകന്‍
താന്‍ മാത്രം തനിച്ചെന്നു
താനേ ധരിച്ച ചിന്തകന്‍
കൊതുകുകളെ പക്ഷം ചേര്‍ക്കുന്നു
കുഞ്ഞിന്‍ വിശപ്പുതീര്‍ക്കാന്‍
മേനിയില്‍നിന്നു മാംസമിറത്ത്
ചൂണ്ടയില്‍ കൊരുത്ത്
മീനിനെ സ്വപ്നം കണ്ടിരിക്കുന്നു
'അത്യാഗ്രഹി'യായ ഒരമ്മ
അന്നമില്ലാതെ കുഞ്ഞു കരയുമ്പോഴും
അനുജന്‍ ശവക്കൂമ്പാരത്തിനിടയില്‍
അറ്റ് പോയ കൈ തിരഞ്ഞു തീരുമ്പോഴും
ഋതുക്കളാല്‍ നിരന്തരം നഗ്നമാകുമ്പോഴും
പെങ്ങളുടെ പിളര്‍ന്ന ഗര്‍ഭത്തിന്റെ മുറിവെന്നെ
നോക്കി പുച്ഛത്തോടെ ചിരിക്കുമ്പോഴും
ഒരമ്മ
തിരികെയെത്താത്ത മക്കളെ ക്കാത്ത്
വിശപ്പ്‌ കഴിച്ചു എകയായിരിക്കുമ്പോഴും
ചന്തമാണീയസമാധാന ത്തിനൊരു വല്ലാത്ത ചന്തം
ചന്തമീ ചാപ്പകുത്തപ്പെട്ട ഭീകരവാദം
ചന്തമീ ചിതറിത്തെറിക്കുന്ന മാംസ പൂക്കള്‍
ഇപ്പോഴുമൊരു
വാര്‍ധക്യം നീലാകാശത്തിലെ
കാക്കപ്പൂവിന്‍ സ്വപ്നം പോലെ....

Jul 18, 2010

*ഇനിമുതല്‍ ജൂലൈ 18 നെല്‍സണ്‍ മണ്ടേലയ്ക്കു സ്വന്തം*

        

ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമര സേനാനി .   27  വര്‍ഷം  ജയില്‍ വാസം അനുഭവിക്കുമ്പോഴും തികഞ്ഞ മനുഷ്യസ്നേഹിയായി നിലകൊണ്ട വ്യക്തിത്തം. "സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം"നിറം കറുപ്പായതിന്‍റെ പേരില്‍ ഒരു കുഞ്ഞും ദുരിതം അനുഭവിക്കാന്‍ പാടില്ല എന്നു പറഞ്ഞ നെല്‍സണ്‍ മണ്ടേല ഭൂമിയില്‍ വന്നിട്ട് ഇന്ന് 92 വര്‍ഷം തികയുന്നു . ഇനി മുതല്‍ ജൂലൈ   18  അന്താരാഷ്ട്ര മണ്ടേല ദിനം

Jul 17, 2010

"ഞാന്‍"


ഞാന്‍ നിന്‍റെ തീവണ്ടി വേഗങ്ങള്‍ക്ക്
അടിയില്‍പ്പെട്ടു, അലിഞ്ഞില്ലാതായൊരു
കിതപ്പ് മാത്രമായിരുന്നു.....
പകല്‍ വണ്ടിയുടെ താളങ്ങളില്‍
നീ ഓടി മറഞ്ഞത് എന്‍റെ
ഹൃദയത്തിലെ അജ്ഞാതമായ
ഏതോ ചുരത്തിലൂടെ ആയിരുന്നു."
ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍.........
പഞ്ഞക്കെടുതിയിലും പാട്ടും ഭജനയുമായിഒരു ജനത സമൃതിയുടെ നല്ലനാളുകളെ വരവേല്‍ക്കാന്‍ വ്രതമനുഷ്ഠിക്കുന്ന പുണ്യമാസം.രാമനാമജപം കൊണ്ട് മുഖരിതമായ ത്രിസന്ധ്യകള്‍ പുതിയ കാലത്തും കേരളിയ ഗൃഹാന്തരീക്ഷത്തില്‍ ഒരുമയുടെയും സന്തോഷത്തിന്റെയും സന്ദേശം പകരുകയാണ് .1982 ലെ വിശാലഹിന്ദു സമ്മേളനത്തിന്റെ ആഹ്വാവാനത്തോടെയാണ് കേരളം കര്‍ക്കിടകത്തെ രാമായണമാസമായി എറ്റെടുത്തത്.ശ്രീരാമന്റെ കഥ, ശ്രീരാമന്റെ മാര്‍ഗം അതാണ് രാമായണം. രാമായണത്തിന്റെ ആത്മാവറിയാന്‍ എന്നെന്നും നാം രാമകഥള്‍കേള്‍ക്കണം, പാടണം, ഓര്‍ക്കണം.ഇതിനുള്ള ഒരവസരമായി നാം ഈ കര്‍ക്കിടകത്തെ കാണണം.ജീവിതത്തിന്റെ നാല്‍ക്കവലയകളില്‍ വഴി പതറി നില്‍ക്കുന്ന സാധാരണക്കാരനെ രാമായണ പാരായണവും ശ്രവണവും പ്രചോദിപ്പിക്കുകയും നേര്‍വഴി നടത്തുകയും ചെയ്യുന്നു. സര്‍വത്ര വിലക്കയറ്റമായിരിക്കുന്ന ഈ കര്‍ക്കിടകത്തിലും മലയാളികള്‍ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് കഞ്ഞിവെച്ച് കുടിച്ചും ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയും രാമായണ പാരായണം നടത്തിയും ക്ഷേത്രങ്ങളും ഹൈദവ ഭവനങ്ങളൂം രാമായണമാസത്തെ വരവേറ്റു കഴിഞ്ഞു. ഇനി ഇടര്‍ച്ചകളും പതര്‍ച്ചകളുമില്ലാത്ത, സമസ്ത ജീവജാലങ്ങള്‍ക്കും ഐശ്വര്യം വഴിയുന്ന നല്ല നാളിനായി രാമായണ മന്ത്രങ്ങള്‍ ഉരുവിട്ട് ഇനി മുപത്തൊന്ന് നാള്‍.........................

വായനയ്ക്ക് മരണമില്ല

വായനയ്ക്ക് മരണമില്ല... അറിവിന്റെ വാതായനങ്ങള്‍ പലവഴിക്കും തുറന്ന അത്ഭുതം കാട്ടുന്ന പുതിയൊരു കാലഖട്ടതിലാണ് നാം എന്നു ജീവിക്കുന്നത്.. കൊച്ചു കുട്ടികളുടെ വിരല്‍ തുമ്പില്‍ പോലും ലോകത്തിന്റെ മുക്കിലും മൂലയിലും നടന്നു വരുന്ന സംഭവഗതികള്‍ ഒപ്പി എടുക്കാന്‍ കഴിയുന്നു.. തന്റെ മനസ്സില്‍ തോന്നുന്ന എന്ത് സംഭവങ്ങളുടെയും നിജ സ്ഥിതി അറിയാന്‍ ആധുന്നെക പഠന സൌകര്യങ്ങളുടെ മൂക്കത്ത് ഒന്ന് വിരല്‍ തൊട്ടാല്‍ മതി.. ഇതിഹാസത്തില്‍, ശ്രീകൃഷ്ണന്‍റെ മണ്ണ് തിന്ന വാ പിളര്‍ക്കാന്‍ പറഞ്ഞ അമ്മ കണ്ടത്, അന്തം അജ്ന്ഹാനം അവര്ന്നനേഎയമായ ഭൂഗോളത്തിന്റെ തനി പകര്‍പ്പാണ്..അതുപോലെ ഇന്റര്‍നെറ്റ്‌ ന്‍റെ കീബോര്‍ഡ് ലെ കൈ വിരല്‍ ഒന്നമര്‍ത്തിയാല്‍ ലോകത്തിലെ അന്തവും അന്ജതവുമായ നിരവധി സംഭവങ്ങളുടെ ഘോശയാത്രകള്‍ ആണ് .. എതാണ് ഇന്നത്തെ അവസ്ഥ എങ്കില്‍ എന്തിനു വായിക്കണം എന്നു ചിന്ടിക്കുന്നവരുണ്ടാകം.. നമ്മുടെ മസ്ഥിഷ്ക്കതിനെ കുട്ടി ഇളക്കാന്‍ വായനയുടെ കുന്ത മുനകള്‍ അനിവാര്യമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് വായനയുടെ പ്രസക്തിയെ താഴ്ത്തി കെട്ടുന്നത്... ദ്രിശ്യ മാധ്യമങ്ങളിലൂടെ എന്ത് ലഭിച്ചാലും സുപ്രഭാഭാതത്തിലെ ചായയോടൊപ്പം 2 പത്രം ലഭിച്ചില്ലെങ്കില്‍ അറിയാതെ നമ്മള്‍ അസ്വസ്ഥരാകും.. ദീര്‍ഖമായ യാത്രയ്ക്കിടയില്‍ ബുക്ക്‌ കടകളില്‍ തൂക്കിയിട്ട രണ്ടു മാസികയെങ്കിലും കൈക്കലാക്കിയില്ലെങ്കില്‍ യാത്രയില്‍ വിരസത അറിയാതെ കൂട്ടുകാരനകുനുനു.. സമൂഹത്തിനു വേണ്ടി മെഴുകു തിരി പോലെ കത്തി അവസാനിച്ച മഹാരതന്മാരുടെ ജീവിതവും കര്‍മ വൈഭവവും, അസ്ഖരങ്ങളിലൂടെ അറിയാതെ പോയാല്‍ വല്ലാത്തൊരു അപൂര്‍ണത അനുഭവപ്പെടുന്നു.. പിന്നെയും നിരവധി സംഭവങ്ങള്‍ വായനയ്ക്ക് വേണ്ടി വാദിക്കാന്‍ നമ്മുടെ മുന്നിലുണ്ട്.. അത് കൊണ്ട്. ഇല്ല , മരിക്കുന്നില്ല.. വായനയ്ക്ക് ഒരിക്കലും മരണമില്ല...

Jul 13, 2010


ട്രാഫിക്‌ ബ്ലോക്ക്‌ എന്ന ഒരു തലവേദന അനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ മനസ്സില്‍ മറക്കാന്‍ കഴിയാത്ത ഒരു സംഭവമായിരുന്നു ഈ കഴിഞ്ഞ കുറച്ചു ദിവസം മുന്‍പ് നമ്മുടെ സംസ്ഥാനം സന്ദര്‍ശിച്ച വൈസ് പ്രസിഡന്റ്‌ ശ്രീ ഹമീദ് അന്‍സാരിയുടെ വരവ്. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പരിപാടികളില്‍ പങ്കെടുക്കാന്‍ അദ്ദേഹം കടന്നു പോകുമ്പോള്‍ നഗരത്തിലെ പ്രധാന വീഥികള്‍ ബ്ലോക്ക്‌ ചെയ്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രിയെത്തെ ഒരു വിലയും കല്പിക്കാതെ അവരെ മണിക്കുറുകള്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കുമ്പോള്‍ അവര്‍ മറന്നു പോകാതെ ഓര്‍ക്കേണ്ട ഒന്നാണു ജനാധിപത്യം . ഇതാണോ ജനാധിപത്യ ഇന്ത്യയുടെ അധികാരികളുടെ ജനസേവനം............. ?

Jul 12, 2010

സ്പാനിഷ്‌ വിജയം...


ആന്ദ്രെ ഇനിയേസ്റ്റയുടെ ഗോള്‍ സ്പെയിനിന് സമ്മാനിച്ചത് ചരിത്രനേട്ടമാണ്. അങ്ങനെ 2010 ലോകകപ്പ്‌ സ്പെയിന്‍ സ്വന്തമാക്കി. ഹോളണ്ടിനെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ നേടിയാണ്‌ സ്പെയിന്‍ കപ്പില്‍ മുത്തമിട്ടത്. കളിച്ച ആദ്യഫൈനലില്‍ തന്നെയാണ് ഈ സുവര്‍ണ്ണനേട്ടം കൈവരിച്ചത്.  ഒപ്പം യുറോകപ്പും  ലോകകപ്പും ഒരുമിച്ചു നേടുന്ന രണ്ടാമത്തെ  രാജ്യം എന്ന ബഹുമതിയും സ്പെയിനിന് സ്വന്തം. എക്സ്ട്രാടൈമില്‍ ഗോള്‍ വലക്കുള്ളിലായപ്പോള്‍ ക്യാപ്റ്റന്‍ ഇകര്‍ കസിയസിന്റെ ലോകകപ്പ്‌ ഏറ്റുവാങ്ങുക എന്ന സ്വപ്നം സത്യമാകുകയായിരുന്നു. സ്പെയിനിന്റെ ജയത്തോടെ ദക്ഷിണ ആഫ്രിക്കയിലെ ലോകകപ്പിന് കൊടിയിറങ്ങി. ഇനി 2014 ബ്രസീലിലേക്ക്.....

Jul 9, 2010

മായാത്ത ഓര്‍മ്മകള്‍



കോളേജ്
എന്നും ഓര്‍മകളുടെ മാറി മറിഞ്ഞ വര്‍ണങ്ങളാണ് ,
മറക്കാന്‍ ശ്രമിക്കുന്ന ചില ദിനങ്ങള്‍ ........
മറന്നുപോയ ചില ദിനങ്ങള്‍........
ഒരിക്കലും മറക്കാത്ത ഒരുപാടു ദിനങ്ങള്‍ ..............

CONFIDENCE

What is confidence and dedication? One incidence is quoted.



India vs Australia [2004] match...
Brad Hogg took Sachin's wicket.
At the end of the match Hogg gave that
Ball to Sachin for his autograph.
Sachin put his sign with one beautiful sentence,

"IT WILL NEVER HAPPEN AGAIN." –

After this incident Brad Hogg and Sachin Tendulkar came face to face
21 times...but he could never get the Master Blaster out TILL TODAY:-


THAT'S CONFIDENCE & DEDICATION..!


HATS OFF TO OUR LITTLE MASTER SACHIN.


Howzaaat!

Jul 8, 2010

appukuttan vs asan

അപ്പുകുട്ടന്‍: ആശാനെ ആശാന്‍ 5 കൊല്ലം കഴിയുമ്പോ ആരാകും?

ആശാന്‍ : എന്തിനാ അത് നീ  അറിയുന്നെ . നിന്റെ അഭ്യാസം കയില്‍ ഇരിക്കട്ടെ .
അപ്പുകുട്ടന്‍: പറയടോ
ആശാന്‍ :എന്നാ കേട്ടോ ഞാന്‍ ലോകം അറിയുന്ന ഒരാള്‍ ആകും .
അപ്പുകുട്ടന്‍: താന്‍ കോപ്പ് ആകും,ഇനി എന്നോട് ചോദിക്ക്
ആശാന്‍: വേണ്ട ,എനിക്ക് അറിയാം എന്‍റെ സംസ്കാരം അനുവദിക്കാത്ത കൊണ്ട് പറയുന്നില്ല
അപ്പുകുട്ടന്‍:ആശാനെ കളിക്കരുത് ഞാന്‍ കുറച്ചു സീരിയസ് ടൈപ്പു ആണ് ,
സര്‍ : എടാ മണ്ടന്‍ prasade വാട്ട്‌ u വാന്ത് ?
അപ്പുകുട്ടന്‍:എസ് ഐ അം വാന്ത്

ഹര്‍ത്താല്‍




ഹര്‍ത്താല്‍ ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ആവേശവും പ്രതീക്ഷകളും നഷ്ടപെടുമ്പോള്‍ പ്രതികരിക്കാനുള്ള ഏകമാര്‍ഗം. ഹര്‍ത്താല്‍ നടത്തുന്ന മാര്‍ഗത്തെയാണ് ചോദ്യം ചെയ്യേണ്ടത്. മുറുക്കാന്‍ കടക്കാരനും രാഷ്ട്രീയ കാരനും രണ്ടു നീതി അത് അംഗീകരിക്കാന്‍ കഷിയില്ല . സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനതയ്ക് അനുകൂലമാകുമ്പോള്‍ ഹര്‍ത്താല്‍ നിര്‍ത്തലാക്കാന്‍ കഴിയും .

SPAIN SQUAD



Hurrahhhhhhhhhhhhhh! yes, the SPAIN................... no doubt for the world.
They are the real warriors of the WORLD CUP FOOT BALL!!!!!!!!. Only one match before them to be the REAL HERO'S OF THE WORLD....................
German octopus decides and the SPAIN obey its ambition............. WAIT & SEE what's happening next?

സര്‍ഗാത്മകത സമയം നോക്കാതെ എത്തിയപ്പോള്‍....


ഒട്ടും ബോറടിയില്ലാത്ത ഏതോ ക്ലാസില്‍ എന്‍റെസുഹൃത്തിന്‍റെ മനസ്സില്‍ നൃത്തമാടിയ സര്‍ഗാത്മകത ,എന്‍റെ നോട്ട് പുസ്തകം ഏറ്റുവാങ്ങിയപ്പോള്‍.....

ഇന്നലെ ഉച്ചക്ക് ഞാനൊരു വഴി കണ്ടു
ചീറി പായുന്ന ഉറുമ്പുകള്‍
ഒന്നിന് പുറകെ ഒന്നായി
ജീവന്‍ തേടി ,അന്നം തേടി ഒത്തൊരുമിച് ഒരു വരി കണ്ടു
കണ്ടില്ല ഞാന്‍ അതിന്‍ നൊമ്പരം
തേങ്ങുന്ന മനസിന്‍വിയര്‍പ്പും
അന്നം തേടി അലഞ്ഞൊരു കുന്നിന്‍
വഴി തേടി പോകുന്ന ഭ്രാന്തരെ നിങ്ങള്‍ ,
ചവിട്ടി അരയ്ക്കരുതൊരിക്കലും.........

Jul 7, 2010



ITS JUST ONLY FEW MORE HOURS FOR THE REAL FINAL OF THE WORLD CUP................ YES, THE ONE AND ONLY SPAIN WILLBE.......................! Can't guess Yeahhh.!!!!!!!!!!!!!!!

Jul 6, 2010

Capital Punishment

Capital punishment also known as death penality, is essentially the execution of an individual as punishment for offence by a state. The crimes which can lead to capital punishment are called capital crimes or capital offenceses. Earlier the killing of criminals and political oppenents was prevelent in almost every civilization.

The supreme court of india ruled in 1983 that the death penality should be imposed only in the 'rarest of the rare cases'  are murder bank robbery with murder, abetting the suicide of a child or insane person, waging war against the nation and abetting mutiny by a member of the armed forces . In recent years the death penality has been imposed under new anti-terrorism legislation for people convicted of terrorist activities

Muhammed Afsal (Afsal Guru) was convicted of conspiracy in connection with the 2001 indian parliament attack and was sentenced to death. The supreme court of india upheld the sentence , ruling that the attack " shocked the conscience of the society at large ".Afsal was scheduled to be excuted on october 20 , 2006 but the sentence was stayed.

According to Amnesty international a human rights NGO ,death sentence is retained by the legal system of only at present  while nearly two thirds of the countries of the world have either

Jul 5, 2010

"തിരുനലൂരിന്‍റെ ഓര്‍മയ്ക്ക്"

                                     താമരയിലയില്‍ ഇറ്റു വീണ ആകാശ നീലിമയുടെ ഒരു തുള്ളി പോലെ എന്നും ഓര്‍മിക്കാന്‍ പ്രേമം മധുരമാണ്, ധീരമാണ് എന്നു പറഞ്ഞ പ്രിയ കവി. അഷ്ടമുടി കായലിന്‍റെ അരുമ സന്തതിയായി ജീവിച്ച പ്രശസ്ത കവി ശ്രീ തിരുനല്ലൂര്‍ കരുണാകരന്‍ മരിച്ചിട്ട് ഇന്ന് ( 5 .7 .2010 ) നാല് വര്‍ഷം.
മലയാളത്തിലെ ഏറ്റവും മനോഹര കാവ്യങ്ങളില്‍ ഒന്നായ റാണിയും. താഷ്കണ്ട്, ഒരു മഹായാനത്തിന്റെ പര്യവസാനം, മേഘ സന്ദേശത്തിന്റെ മലയാളം പരിഭാഷ, മലയാള ഭാഷയുടെ പരിണാമം, സിദ്ധാന്തങ്ങളും വസ്തുതകളും എന്നു തുടങ്ങി മലയാളത്തിനു എന്നും ഓര്‍മിക്കാന്‍ വയലാര്‍ പുരസ്കാരം ഉള്‍പടെ നിരവധി പുരസ്കാരര്‍ഹാനായ തിരുനല്ലൂര്‍ കരുണാകരന്‍ എന്ന വലിയ കവിയെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.

Jul 4, 2010

"കാക്കികള്‍ കൈകോര്‍ത്താല്‍"

പൊതുനിരത്തിലെ ഓട്ടോയില്‍ വിശ്വാസം ഇല്ലാത്തതിനാലാണോ ജനങ്ങള്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്?......
സുരക്ഷിതത്വവും, വിശ്വാസവും അടിവരയിട്ടുറപ്പിക്കാന്‍ പാവം ജനങ്ങള്‍ കാക്കിക്കുള്ളിലെ നിയമ പാലകരെ അമിതമായി വിശ്വസിക്കുന്നതിനാലാകാം തമ്പാനൂരിലെ യാത്രക്കാര്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്. അവിടെയും ചുണ്ണാമ്പ് കലക്കി പശുവിന്‍ പാലാക്കുന്നത് പാവം ജനങ്ങള്‍ അറിയുന്നില്ലല്ലോ, അതോ അറിയാത്തതായി നടിക്കുന്നതാണോ?? ഇന്ദന വില അടിക്കടി വര്‍ധിക്കുമ്പോള്‍ ഓട്ടോക്കാരുടെ സ്വഭാവവും അടിക്കടി മാറുന്നു. പക്ഷേ നിശ്ചിതമായ ബില്‍ അടിച്ചു പോകേണ്ട സ്ഥലത്ത് പോകാന്‍ യാത്രക്കാര്‍ പോലീസിനെ ആശ്രയിക്കുമ്പോള്‍ മുന്‍ കൂടി ചാര്‍ജടിച്ചു സുരക്ഷിതത്വവും, കൃത്യതയും ഉറപ്പിക്കുന്നു. പക്ഷേ ഇവിടെയും ഒരു ഒത്തുകളി ഉള്ളകാര്യം പുറത്തുള്ള ഓട്ടോക്കാര്‍ തന്നെ പറയുന്നു. അനുഭവങ്ങള്‍ ഒന്നു രണ്ടു തവണയായാല്‍ ശ്രദ്ധിക്കാതെ പോട്ടെ എന്നാവാം. എന്നും ആവര്‍ത്തിച്ചാല്‍ പാവം ജനങ്ങള്‍ എന്ത് ചെയ്യും????
സ്മിത

Jul 3, 2010

കുറ്റബോധം

കൈയില്‍ ചോര പുരണ്ടിരിക്കുന്നു.വല്ലാത്ത അസ്വസ്ഥത. കൈ കഴുകണം, പക്ഷേ അടുത്തൊന്നും വെള്ളമില്ല. ചുറ്റും കട്ടപിടിച്ച ചോരയുടെ മരവിപ്പ്. അവന് അസഹിനീയമായ മടുപ്പ് തോന്നി. പക്ഷേ ആ മരവിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊന്നും കണ്ടില്ല. അവന്‍ തന്റെ മുഷിഞ്ഞ ഉടുപ്പില്‍ കൈ തുടച്ചു. നഖങ്ങല്‍ക്കിടയിലും ചോര. മസ്തിഷ്കത്തിലേക്ക്‌ തുളഞ്ഞുകയറുന്ന ഗന്ധവും. ഒരിറ്റു ജലം കിട്ടാന്‍ അവന്‍ വല്ലാതെ കൊതിച്ചു.
കണ്ണുകള്‍ അടച്ചു ഇരുട്ടാക്കിനോക്കി. കണ്ണുകള്‍ തുറക്കാതെ തന്നെ രണ്ടടി മുന്നോട്ടുനടന്നു. പെട്ടന്നു മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. അവന്‍ കണ്ണുകള്‍ തുറന്നു കോള്‍ എടുത്തു.
"അതേ
എല്ലാം കഴിഞ്ഞു, അവന്റെ ശല്യം ഇനി ഉണ്ടാകില്ല.
മ്.. പറഞ്ഞ കാശ് . ..
ശരി.
അടുത്ത ക്വട്ടേഷനോ.... എവിടയാണ്??
ശരി. അക്കാര്യം ഞാനേറ്റു..."

ഫോണ്‍ കീശയിലിട്ട്‌  ചോരയില്‍ ചവിട്ടി അവന്‍ നടന്നു. മനസ്സില്‍ തലപൊക്കിയ കുറ്റബോധത്തെ കുഴിച്ചുമൂടി, വീണ്ടും കൈകളില്‍ ചോര പുരട്ടാന്‍ ..


TIME; its a wonderful thing that ever found by man in his LIFE TIME.
TIME waits for no man; another great sententence created by man, related to TIME.
TIME is MONEY
I know this whole things well, about TIME ,
I know TIME is important for all.
Then now also I think about one thing, why I can't be punctual in my LIFETIME?

LOVE


i like you means.....................?
i don't know..........................!
i love you means.................?
i don't know........................!
Then what is love or like..............?
its nothing...................
some symbols which have the meanings given by someone, and followed by the whole as some intresting words for their intresting feelings.........................!

Jul 2, 2010

               അങ്ങനെ പുതിയൊരു ആഗസ്റ്റ്‌  മൂന്നാം  തീയതി ആയി .വീണ്ടും പുതുമയുടെയും വ്യത്യസ്ഥതയുടെയും  10 മാസങ്ങളെ താലോലിക്കാന്‍ ചുവന്ന കസേരകളും  തയ്യാറായി .പുത്തന്‍ ശബ്ദ കോലാഹലങ്ങള്‍ക്കായി  നമ്മുടെ ക്ലാസ് ചുമരുകളും ...പാവം ജൂലൈ 2 . വിങ്ങലുകളോടെ ആണോ ആവോ വിടപറഞ്ഞത്‌ .ഓ എന്തിനു ?എന്തൊക്കെ ആയിരുന്നു കാട്ടികൂട്ടിയത് .എല്ലാം എല്ലാവരുടെയും ശരികള്‍ മാത്രം ..എപ്പോഴെങ്കിലും ഓര്‍മിക്കുമോ  ഈ ശരികളെ.......?  5 വര്‍ഷങ്ങള്‍ക്കു ശേഷം  കാണുമ്പോള്‍ നമ്മളൊക്കെ എന്തായി ,ആരായി  ,എങ്ങനെയായി    ,എവിടെയായി ...അന്നങ്കിലും നിഷ്കളങ്കമായി ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍ ദൈവമേ .............
 സ്മിത {ej}

Jun 27, 2010

മരിക്കുന്നില്ല.......

...മലയാള ചലച്ചിത്ര ലോകത്തെ അതികായനായ ലോഹിതദാസ് മരിച്ചിട്ട്‌ ഒരു വര്ഷം പൂര്‍ത്തിയാകുന്നു...ഇന്ന്..മലയാള മണ്ണിന്റെ പ്രതൃതി സമ്പത്തിനെ മനസ്സിലെക്കാവഹിക്കുകയും അത് അക്ഷരങ്ങളിലൂടെ ജനതയ്ക്ക് സമ്മാനിക്കുകയും ചെയ്ത അതുല്യപ്രതിഭ നമ്മളെ വിട്ടുപിരിഞ്ഞ ദിവസം... ഓര്‍ത്തും ഓര്‍ക്കാതെയും ഒരുവര്‍ഷം.. ഈ കാലയളവില്‍ ഒട്ടേറെ കലാകാരന്‍മാര്‍ യാത്ര പറഞ്ഞു.. അവര്‍ക്കെല്ലാം അവരുടെതായ സര്‍ഗ പ്രതിഭ ഉണ്ടായിരുന്നു.. എന്ന്നാല്‍ ലോഹിതദാസ് എന്ന കലാകാരന്‍ കലയെ വാരിപ്പുനര്‍ന്ന്‍ ആര്‍ത്തി തീരാത്ത ഒരു പച്ചയായ മനുഷ്യനായിരുന്നു.. അദ്ധേഹത്തിന്റെ കഥകളും തിരക്കതകളും പിന്നെ സിനിമ കളും.. മലയാള മനസ്സിന് ആര്‍ദ്രതകള്‍ നല്‍കുന്ന എന്തോ ഒന്നായിരുന്നു..അത് അധേഹത്തില്‍ മാത്രം കാണാന്‍ കഴിയുന്ന അദ്രിശ്യമായ ഒന്ന്...പൈങ്കിളി കഥകള്‍ കൊണ്ട് മനുഷ്യമനസ്സിനെ ഹരം പിടിപ്പിക്കുന്ന നിരവധി കഥകളും സിനിമ കളും നമ്മള്‍ കണ്ടു ഉപക്ഷിച്ചുവെങ്കിലും എഴുത്തിന്റെ ആധിത്വതിലും ഒവ്നിത്യതിലും ലോഹിതദാസ് ഉരചുനിഒന്നു എന്ന കൈതപ്രത്തിന്റെ പരാമര്‍ശം എത്രയോ ശരി..ആ സര്‍ഗ മനസ്സിന് മുന്നില്‍ ആയിരം നമോവാകം..

Jun 17, 2010

"മാറുന്ന സമരമുഖം"

                            സമരം, സമരം, സമരം..... എവിടെ തിരിഞ്ഞാലും സമരം. എന്തിനു വേണ്ടി ഈ സമരം. അധ: ക്രിതന്റെയും, കീഴാളന്‍റെയും അവകാശങ്ങള്‍ നേടിയെടുക്കണോ .........?അല്ല, അധികാരത്തിന്‍റെയും, പണത്തിന്‍റെയുംലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നുകരാന്‍ .....


മാറുന്ന സമരരൂപങ്ങള്‍, ധര്‍ണ, പിക്കെറ്റിംഗ്, സത്യാഗ്രഹം, ബന്തുകള്‍, ഹര്‍ത്താലുകള്‍, എന്നിവ വെറും ആചാര സമരങ്ങളും, ചടങ്ങുകളും ആയി ഒതുങ്ങുന്നു. നിരാഹാര സത്യാഗ്രഹ സമരങ്ങളുടെ ഊര്‍ജ്ജവും, സാധ്യതയും ഗാന്ധിജിയോട് ചേര്‍ത്ത് വായിച്ചവര്‍ വെറും സത്യാഗ്രഹ സമരങ്ങളാക്കി ചുരുക്കുമ്പോഴും വിലക്കെടുക്കപ്പെട്ട അണികളുടെ സമരങ്ങളായി ഇന്നത്തെ സമരങ്ങള്‍ ചുരുങ്ങുന്നു.
                       ഒരു ദേശീയ പാര്‍ടിയില്‍ നിന്നടര്‍ന്നു മാറി കൊച്ചുകൊച്ചു രാഷ്ട്രീയ പാര്‍ടികളില്‍ കഞ്ഞിയും, ബിരിയാണിയും നല്‍കി അണികളെ കൂട്ടുന്ന അപഹാസ്യമായ കാഴ്ച വരെ നാം കണ്ടിരിക്കുന്നു. "ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുന്ന അധര്‍മ്മ ശാസ്ത്രത്തെ ഇപ്പോഴത്തെ സമര രീതിയെ സമര ആഭാസങ്ങള്‍ എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാന്‍!" ഇന്ത്യന്‍ ഉത്പാദന ക്ഷമതയെ തടസ്സപ്പെടുത്തുന്ന ഹര്‍ത്താല്‍, ബന്ദ്‌, ആഘോഷങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു കൊണ്ടുള്ള ജപ്പാനിലെ സമര രീതി കണ്ടു ലജ്ജിച്ചിരുന്നെങ്കില്‍............


                      കാലിക സമരങ്ങള്‍ക്ക് കാലിക മാറ്റം ഉണ്ടാവാതെ ആചാര സമരങ്ങളാല്‍ വിരസത ഉളവാക്കുമ്പോള്‍, പരിശോധനാ രീതികള്‍ ഇല്ലാത്തതും, പുന:പരിശോധന ഇല്ലാത്ത സമരങ്ങളും, ആവര്‍ത്തന വിരസത കൊണ്ടു കാലഹരണ പെട്ടു വരുമ്പോള്‍ ഭരണവും സമരവും അപഹാസ്യങ്ങള്‍ ഏറ്റു വാങ്ങുന്നു. അധികാരികളുടെ കണ്ണ് തുറപ്പിക്കാം എന്ന വ്യാജേന ഒരേ പ്രസ്ഥാനത്തില്‍ തന്നെ സമരം ഉണ്ടാവുന്നു എന്നതും കാലവൈഭവം.
                     സ്വയം വിമര്‍ശന സമരങ്ങള്‍ ഇല്ലാതെ സമരങ്ങളെ അടിച്ചേല്‍പ്പിക്കുന്ന മുദ്രാവാക്യങ്ങളുടെ വിവരക്കേടുകള്‍ മൂത്ത് നരച്ചു, സമര പെന്‍ഷന്‍ വാങ്ങാനാണ് ശ്രമിക്കുന്നത്. പക്ഷേ നിരാഹാര സത്യഗ്രഹങ്ങള്‍ക്ക് വംശ നാശം സംഭവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തെലുന്ഗാനയിലെ നിരാഹാര സമരം ഇന്നും അധികാരികള്‍ക്ക് കീഴടങ്ങിയ ചരിത്ര വിജയം തന്നെ.
                   "കാലാതിവര്‍ത്തിയും, ഹൃദയങ്ങളില്‍ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കുന്നതും, ആശയ ഗര്‍ഭം പേറുന്ന മുദ്രാവാക്യങ്ങളാല്‍ മുഖരിതമായതും, ധര്‍മ്മം ശാസ്ത്രം സംസ്ഥാപിക്കുന്നതിനു വേണ്ടിയും ഈ കുരുക്ഷേത്ര ഭൂമിയില്‍ ഓരോ മനുഷ്യനും അവനോടും, അവന്‍റെ വര്‍ഗ്ഗ ശത്രുവിനോടും സഹജീവികളുടെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന കാലത്തിന്റെ വരവിനായി ചെയ്യുന്ന പോരാട്ടങ്ങളുടെ ഉപജീവനമാണ് സമരം". 


                  "സമരങ്ങള്‍ക്ക് ശ്രീ കൃഷ്ണനെ പ്പോലെ ധര്‍മ്മം സംസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെകില്‍............. "
(സ്മിത)

Jun 15, 2010

3rd International Documentary and Short Film Festival of Kerala

ഇന്‍ ക്യാമറയും, ദി സണ്‍ ബിഹൈന്‍ഡ് ദി ക്ലൗഡും മികച്ച ഡോക്യുമെന്ററികള്‍
തിരുവനന്തപുരം: മൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ലോംഗ് ഡോക്യുമെന്ററിയ്ക്കുളള അവാര്‍ഡ് രഞ്ജിത് പാലിത് സംവിധാനം ചെയ്ത ഇന്‍ ക്യാമറയും റിതുസരിനും ടെന്‍സിംഗും സോനവും ചേര്‍ന്ന് സംവിധാനം ചെയ്ത ദി സണ്‍ ബിഹൈന്‍ഡ് ദി ക്ലൗഡ് എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. ഒരുലക്ഷംരൂപയാണ് അവാര്‍ഡ്തുക. തുക തുല്യമായി പങ്കിടും.ഷോട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മോനി ബെന്‍സിയും ജോഷി ജോസഫും ചേര്‍ന്ന് സംവിധാനം ചെയ്ത മഹാശ്വേതാദേവി ക്ലോസ്-അപ് എന്ന ചിത്രം നേടി. അന്‍പതിനായിരം രൂപയാണ് അവാര്‍ഡ് തുക. ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ, അജന്‍ സംവിധാനം ചെയ്ത ആതിര10 സി എന്നിവ മികച്ച ചിത്രങ്ങളായി. അന്പതിനായിരം രൂപയുടെ സമ്മാനങ്ങള്‍ രണ്ടു ചിത്രങ്ങളും പങ്കിടും. മികച്ച ആനിമേഷന്‍ ചിത്രത്തിനുളള അവാര്‍ഡ് മൈ ഹോം ഈസ് ഗ്രീന്‍ നേടി. ഇരുപത്തിഅയ്യായിരം രൂപയാണ് അവാര്‍ഡ് തുക. മികച്ച ക്യാമ്പസ് ചിത്രത്തിനുളള അവാര്‍ഡ് ടിന്റു പി വര്‍ക്കി സംവിധാനം ചെയ്ത 3ജി നേടി. പതിനായിരം രൂപയാണ് അവാര്‍ഡ് തുക. മികച്ച ഡോക്യുമെന്ററി ക്യാമറാമാനുളള നവ്‌റോസ് കോണ്‍ട്രാക്ടര്‍ അവാര്‍ഡ് കെ അപ്പലസ്വാമി നേടി. മ്യൂസിക് വിഡിയോ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായ ചിത്രങ്ങളില്ല. കൈരളിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എം എ ബേബി അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

3rd International Documentary and Short Film Festival of Kerala

ആനിമേഷന്‍ ചിത്രങ്ങള്‍ വേണ്ട രീതിയില്‍
ജനങ്ങളിലെത്തുന്നില്ല : കരീം മേപ്പാടി


ആനിമേഷന്‍ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് ആനിമേഷന്‍ സംവിധായകന്‍ കരീം മേപ്പാടി അഭിപ്രായപ്പെട്ടു. ആനിമേഷന്‍ ഫിലിംസ് & ക്യാമ്പസ് ഫിലിം മേക്കിംഗ്: ഹോപ്‌സ് ആന്റ് ചലഞ്ചസ് എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനിമേഷന്‍ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്ന കാഴ്ചപ്പാട് മാറണം. ആനിമേഷന്‍ ചിത്രങ്ങളുടെ പ്രധാന വെല്ലുവിളി നിര്‍മ്മാതാവിനെ കണ്ടെത്തുകയെന്നതാണെന്ന് സിന്ധു സാജന്‍ പറഞ്ഞു. ഏറ്റവും ആസ്വാദ്യകരമായ രീതിയില്‍ കഥ പറയുക എന്നതാണ് മറ്റൊരു വെല്ലുവിളിയെന്ന് ധനീഷ് ജെയിംസണ്‍ കൂട്ടിച്ചേര്‍ത്തു. ക്യാമ്പസ് ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഘടകം ഒരു പ്രശ്‌നമല്ല. ക്യാമ്പസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്യാമ്പസുകള്‍ തന്നെ ഒരു വേദിയാണെന്ന് ക്യാമ്പസ് ഫിലിം സംവിധായകന്‍ മഹേഷ് എ പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ ടിന്റുമോന്‍ പി വര്‍ക്കി, രോഹിണി കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ വി രമണി മോഡറേറ്ററായിരുന്നു. 

ഡോകുമെന്ററി ഫെസ്ടിവലിന് തിരിശീല വീണു .


മൂനാമത് IDSFFK(ഇന്റര്‍നാഷണല്‍ ഡോകുമെന്ററി ഷോര്‍ട് ഫിലിം ഫെസ്റിവല്‍ ഓഫ് കേരള ) ഇന്നു അവസാനിക്കുന്നു,തിരുവനന്തപുരത്തിന്റെ മൂന്ന് ദിനങ്ങള്‍ അവേശത്തോടെ കൈരളി,ശ്രീ തീയറ്ററില്‍ ആരാദക്ര്കൊപ്പം കണ്ടുമടങ്ങാന്‍ കഴിഞ്ഞു .എനെ ഒരു കാത്തിരുപ്പ് മാത്രം ഏതാണ് മികച്ച ചിത്രമെന്നതിനു ......

അസ്തമനം


അരുണ കിരണ ശോഭയാല്‍ അന്തിമയങ്ങാന്‍ പോകുന്ന സൂര്യന്‍ ഒരു ദിവസത്തേ തന്‍റെ ദൗത്യം പൂര്‍ണമായും ചെയ്തു തീര്‍ത്തു എന്ന ലഘവത്തോടെ ഞാന്‍ ഒന്നു വിശ്രമിക്കട്ടേ എന്ന ഭാവത്തിലാണ് അസ്തമന സൂര്യന്‍. ചുവന്നുതുട്ത്തു നില്‍ക്കുന്ന ആ രൂപം ആരേയാണ് ആകര്‍ഷിക്കാത്തത്. അസ്തമനം എന്നത് ഒരു ദിവസത്തിന്റെ അവസാനം, മാത്രമല്ല പുതിയ ഒരു ദിനത്തിന്റെ തുടക്കവും ........

3rd International Documentary and Short Film Festival of Kerala

 ആക്ടിവിസവും സിനിമാ നിര്‍മ്മാണവും വ്യത്യസ്ത മേഖലകളാണ്': സംഗീത പത്മനാഭന്‍
ആക്ടിവിസവും സിനിമാനിര്‍മ്മാണവും വ്യത്യസ്ത മേഖലകളാണെന്ന് സംഗീത പത്മനാഭന്‍ അഭിപ്രായപ്പെട്ടു. മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ വനിതാ സംവിധായികമാര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. തങ്ങളുടെ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെ ചിത്രീകരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ ഉള്ളടക്കത്തിലാണ് കാര്യം. സിനിമയില്‍ സ്ത്രീ- പുരുഷ ഭേദമില്ല, സര്‍ഗ്ഗാത്മകതയ്ക്കാണ് പ്രാധാന്യം, എന്നീ വാദങ്ങള്‍ വേദിയില്‍ ഉയര്‍ന്നുവന്നു. ഞാന്‍ സ്ത്രീയാണ്, എന്റെ സിനിമകള്‍ ആര് കാണും, എങ്ങനെ പ്രദര്‍ശിപ്പിക്കും എന്നൊന്നും വ്യാകുലപ്പെടേണ്ടതില്ലെന്ന് ഡോക്യുമെന്ററി സംവിധായിക ഷാസിയാഖാന്‍ പറഞ്ഞു. കഥാപാത്രങ്ങളുടെ ആവര്‍ത്തന വിരസതയാണ് അഭിനയത്തിന് ഇടവേള നല്‍കാന്‍ കാരണമെന്ന് ഗീതുമോഹന്‍ദാസ് പറഞ്ഞു. നല്ല സിനിമ അത് സംവിധായകന്റെയോ സംവിധായികയുടേതോ ആയാലും പ്രേക്ഷകരിലേക്ക് എത്താതെ പോകില്ല. പ്രിയ, സ്വാതി, തൂലിക, തനുശ്രീ ദാസ്, നിഥുന നെവില്‍ എന്നീ സംവിധായികമാര്‍ പങ്കെടുത്തു. ഡോ. ജാനകി മോഡറേറ്ററായിരുന്നു.

Jun 13, 2010

3rd International Documentary and Short Film Festival of Kerala

 പ്രതിഭകള്‍ വൈകി അംഗീകരിക്കപ്പെടുന്നു: ആര്‍ പി അമുദന്‍

മരണാനന്തരം പ്രതിഭകള്‍ അംഗീകരിക്കപ്പെടുന്നത് ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ശരത്തിന്റെ കാര്യത്തില്‍ അത് ആവര്‍ത്തിക്കുകയാണെന്ന് ആര്‍ പി അമുദന്‍ അഭിപ്രായപ്പെട്ടു. സഞ്ചാരിയായ ഈ പ്രതിഭാശാലിയുടെ ജീവിതം സിനിമയ്ക്ക് സമര്‍പ്പിച്ചതായിരുന്നു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയോടനുബന്ധിച്ച് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു ശരത്തിന്റേത്. അതുകൊണ്ടാണ് മരണാനന്തരം അദ്ദേഹത്തിന്റെ പ്രതിഭ കൂടുതല്‍ ജനപ്രിയമായത്. ട്രെയിന്‍ യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന ശരത്തിന്റെ അന്ത്യം ട്രെയിന്‍ യാത്രയില്‍ തന്നെയായത് ഏറെ വേദനാജനകമായിരുന്നു. അച്ഛനെ നഷ്ടപ്പെട്ട മകന്റെ വേദനയാണ് തനിക്ക്. തന്റെ ഡോക്യുമെന്ററികളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമ, സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഒരു ഉപാധിയായിരുന്നു ശരത്തിന്.
ഒരിക്കലും ഒരു സിനിമാക്കാരന്റെ ഭാവമുണ്ടായിരുന്നില്ല അദ്ദേഹത്തിനെന്ന് ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ദ്ധന്‍ പറഞ്ഞു. മരണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ ശരത്തുമായി നടത്തിയ ഇ മെയില്‍ സംഭാഷണം അദ്ദേഹം വേദിയില്‍ വായിച്ചു. മരണത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന സംഭാഷണം വളരെയധികം ഹൃദയസ്പര്‍ശിയായിരുന്നു.
ശ്രീ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍, ബീനാപോള്‍, ശരത്തിന്റെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.  

3rd International Documentary and Short Film Festival of Kerala


 ഡോക്യുമെന്ററി വിതരണം വെല്ലുവിളി: ആര്‍ പി അമുദന്‍

ഡോക്യുമെന്ററി വിതരണം വലിയൊരു വെല്ലുവിളിയാണെന്ന് ആര്‍ പി അമുദന്‍ അഭിപ്രായപ്പെട്ടു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയോടനുബന്ധിച്ച് 'പോസിബിലിറ്റീസ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് സ്ട്രാറ്റജീസ് ഫോര്‍ ഡിസ്ട്രിബ്യുഷന്‍ ഓഫ് ഡോക്യുമെന്ററീസ് ആന്റ് ഷോര്‍ട്ട് ഫീച്ചേഴ്‌സ്' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത് പ്രത്യേക പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. പ്രശ്‌നങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഞാന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. അതൊരു സാമൂഹിക പ്രക്രിയയുടെ ഭാഗമാണ്. അതുകൊണ്ട് വിതരണത്തിന്റെ പ്രശ്‌നങ്ങള്‍ മറ്റൊരുതലത്തിലാണ് താന്‍ കാണുന്നതെന്ന് അമുദന്‍ പറഞ്ഞു.

ഒരു പ്രത്യേക രാഷ്ട്രീയലക്ഷ്യത്തോടെ സിനിമയെടുക്കുകയും സ്വതന്ത്രമായ ഒരു വിതരണ സംവിധാനം രൂപപ്പെടുത്തുകയും ചെയ്യുക. അല്ലെങ്കില്‍, വിതരണക്കാരന്റെ സഹായത്തോടെ വിപണിക്ക് വേണ്ട ചേരുവകള്‍ ചേര്‍ത്ത് പ്രേക്ഷകരില്‍ എത്തിക്കുകയോ ആണ് ഡോക്യുമെന്ററി സംവിധായകന്റെ മുന്നിലുള്ള രണ്ട് ഉപാധികളെന്ന് യോഗേഷ് കരിക്കുറവി പറഞ്ഞു. റിലയന്‍സ് ബിഗ് ടിവിയുടെ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന യോഗേഷ് കരിക്കുറവി ഇപ്പോള്‍ സ്വന്തമായി ഡോക്യുമെന്ററി വിതരണ സ്ഥാപനം നടത്തുകയാണ്.

താന്‍ ഒരു സ്ത്രീയാണെന്നും കശ്മീരിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണെന്നും സിനിമയോടുള്ള പ്രതിബദ്ധതയാണ് തന്നെ ഈ വേദിയിലെത്തിച്ചതെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഷാസിയ ഖാന്‍ പറഞ്ഞു. കാരവന്‍ എന്ന ചിത്രത്തിന്റെ സംവിധായികയാണ് ഷാസിയ ഖാന്‍. മാധ്യമത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും വെല്ലുവിളികളെ നേരിടാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലും ഏഷ്യയിലും ഡോക്യുമെന്ററിക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഒരുപാട് അവസരങ്ങളുണ്ട്. എന്നാല്‍ ഇത് വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതാണ് പ്രശ്‌നമെന്ന് മണിപ്പൂരി സംവിധായകനായ ഹബോം പബകുമാര്‍ പറഞ്ഞു. കൈരളിയില്‍ നടന്ന ചര്‍ച്ചയില്‍ രജത് ഗോസ്വാമി, മനു എന്നിവര്‍ പങ്കെടുത്തു. ജി പി രാമചന്ദ്രന്‍ മോഡറേറ്ററായിരുന്നു.  

3rd International Documentary and Short Film Festival of Kerala

ഒരു കലയും നശിക്കുന്നില്ല -രൂപാന്തരപ്പെടുകയാണ്': ബോസ് കൃഷ്ണമാചാരി


ഒരു കലയും നശിക്കുന്നില്ല, കാലാനുസൃതമായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നതെന്ന് ബോസ് കൃഷ്ണമാചാരി അഭിപ്രായപ്പെട്ടു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച വീഡിയോ ആര്‍ട്ട് എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പിന്തുണ ലഭിക്കുകയാണെങ്കില്‍ മാത്രമേ ഇതുപോലുള്ള കലയ്ക്ക് വളരാന്‍ സാധിക്കുകയുള്ളുവെന്ന് വീഡിയോ ആര്‍ട്ടെന്ന കലയെ ആമുഖമായി അവതരിപ്പിച്ച ജോണി എം എല്‍ പറഞ്ഞു. പൂര്‍ണ്ണമായും വീഡിയോ ആര്‍ട്ടിനെ അവതരിപ്പിക്കുന്ന കലാകാരന്മാരും തങ്ങളുടെ കലയില്‍ വീഡിയോ ആര്‍ട്ടിനെ ഉള്‍ക്കൊള്ളിക്കുന്ന കലാകാരന്മാരുമുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച്, വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ കലകളെ പരിചയപ്പെടാനുള്ള സാധ്യത ഏറെയാണ്. വീഡിയോ ആര്‍ട്ട് പ്രസക്തമാകുന്നത് അത് അവതരിപ്പിക്കപ്പെടുന്ന പ്രത്യേക സാമൂഹിക സാഹചര്യത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചര്‍ച്ചയില്‍ ചിത്രകാരനായ ജിജി സ്‌കറിയ , ക്യുറേറ്റര്‍ ജോണി എം എല്‍, ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ലത കുര്യന്‍ മോഡറേറ്ററായിരുന്നു, 

Jun 12, 2010

3rd International Documentary and Short Film Festival of Kerala


മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിവസമായ ഇന്ന് ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, ലോങ് ഡോക്യുമെന്ററി എന്നീ മൂന്ന് വിഭാഗങ്ങളിലായി 22 ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ വേണുനായരുടെ ഫാമിംഗ് അവര്‍ ഫ്യുച്ചറും മോനി, ബെന്‍സി, ജോഷി, ജോസഫ് എന്നിവരുടെ മഹാശ്വേതാദേവി ക്ലോസ് അപ് എന്നീ രണ്ട് മലയാളം ചിത്രങ്ങള്‍ ഉള്‍പ്പെടെ 5 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ സന്തോഷ് മണ്ടൂരിന്റെ ലോസ്റ്റ് സ്‌പെയ്‌സ് സജീവ് പാഴൂരിന്റെ ഹൗ ടു യൂസ് എ ഗണ്‍ മനുവിന്റെ ഫ്രഞ്ച് വിപ്ലവം, ലിയോ തദേവൂസിന്റെ നുറുങ്ങുവെട്ടങ്ങള്‍, സംഗീത പത്മനാഭന്റെ ചാരുലതയുടെ ബാക്കി, ശ്രീബാല കെ മേനോന്റെ പന്തിഭോജനം തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളും ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ഗോപീകൃഷ്ണന്റെ മെയ്തില്‍, വിനോദ് മങ്കരയുടെ എഴുതാത്ത കത്തുകള്‍ തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. 

3rd International Documentary and Short Film Festival of Kerala

തിരുവനന്തപുരം: മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി മേളയോടനുബന്ധിച്ച് ദ ബ്ലാക്ക് ക്യൂബ് 2വീഡിയോ ആര്‍ട്ടിന്റെ ഉദ്ഘാടനം പ്രമുഖ ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി നിര്‍വ്വഹിച്ചു. ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് വീഡിയോ ആര്‍ട്ട്. സര്‍ഗ്ഗാത്മകമായ അനേകം ആവിഷ്‌ക്കാരങ്ങള്‍ വീഡിയോ ആര്‍ട്ടിലൂടെ സാധ്യമാകുമെന്ന്, ബ്ലാക്ക് ക്യൂബിന്റെ ക്യൂറേറ്ററായ ജോണി എം എല്‍ അഭിപ്രായപ്പെട്ടു. കൈരളിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എം എ ബേബി, ആര്‍ട്ടിസ്റ്റ് റിയാസ് കോമു, ജിജി സ്‌കറിയ, അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍, സെക്രട്ടറി കെ എസ് ശ്രീകുമാര്‍, ബീനാ പോള്‍ എന്നിവര്‍ പങ്കെടുത്തു.
കെ എം മധുസൂദനന്‍, ജിജി സ്‌കറിയ എന്നിവരുടെ ചിത്രങ്ങളും ജോണി എം എല്‍ ദില്ലിയില്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങളും മേളയോടനുബന്ധിച്ചുള്ള വീഡിയോ ആര്‍ട്ട് സെക്ഷനില്‍ പ്രദര്‍ശിപ്പിക്കും 

Jun 11, 2010

The END

 ദ എന്‍ഡ് പ്രദര്‍ശനം ഇന്ന്
പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ അടിച്ചേല്‍പ്പിക്കുന്ന ക്രൂരതകളുടെ ഓര്‍മപ്പെടുത്തലുമായി പുറത്തിറങ്ങിയ ദി എന്‍ഡ് എന്ന ഹ്രസ്വചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേണലിസം വിദ്യാര്‍ഥി നവീന്‍ ടി എം ആണ് ക്യാമ്പസ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാവിലെ 11.30ന് ശ്രീ തീയേറ്ററിലാണ് പ്രദര്‍ശനം. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ചുട്ടുപൊള്ളുന്ന ഭൂമിയില്‍ ജീവിക്കുന്ന താളംതെറ്റിയ മനുഷ്യജീവിതത്തിന്റെ കഥകൂടിയാണ് ചിത്രത്തില്‍ സംവിധായകന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. പ്രകൃതിയോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരതകള്‍ വരുംതലമുറക്ക് ഭൂമിയെ അന്യമാക്കുമെന്ന സന്ദേശവും ചിത്രം പകര്‍ന്നു നല്‍കുന്നു. 

Documentary& short film festival

തിരുവനന്തപുരം: സര്‍ഗ്ഗാത്മക ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തിലെ ഇരുട്ട് അകറ്റാന്‍ സാധിക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു. മൂന്നാമത് കേരള രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍വ്വകലാശാലാടിസ്ഥാനത്തില്‍ ക്യാമ്പസ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച സിനിമ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ചടങ്ങില്‍ ശിവന്‍കുട്ടി എം എല്‍ എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റിവല്‍ ബുക്ക് മന്ത്രി എം എ ബേബി ഡോക്യുമെന്ററി ജൂറി ചെയര്‍പേഴ്‌സണ്‍ ദീപ ധന്‍രാജിന് നല്‍കിയും ഡെയ്‌ലി ബുള്ളറ്റിന്‍ ശിവന്‍കുട്ടി എം എല്‍ എ ഫിക്ഷന്‍ ജൂറി ചെയര്‍മാന്‍ കുന്ദന്‍ ഷായ്ക്ക് നല്‍കിയും പ്രകാശനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി കെ ജോസഫ് ഉദ്ഘാടന ചിത്രം 'ചില്‍ഡ്രന്‍ ഓഫ് പയറി'നെ പരിചയപ്പെടുത്തി. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ മേളയെക്കുറിച്ച് ആമുഖ സംഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ സ്വാഗതവും സെക്രട്ടറി കെ എസ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചിത്ര സംവിധായകന്‍ രാജേഷ് എസ് ജാല ചടങ്ങില്‍ പങ്കെടുത്തു

ഇനി വുവുസേലയുടെ കാലം .....


ഇരുണ്ട ഭൂകണ്ട്ത്തിലെ കന്നി ലോകകപ്പ് ഫുട്ബാളിന് ഇന്നു തുടക്കം .ജോഹന്നാസ് ബര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ ഇന്ത്യന്‍ സമയം 7.25 നു ആദിഥേയരായ ദക്ഷിണാഫ്രിക്ക മേക്സികൊയെ നേരിടുന്നതോടെ തുടക്കം ......

ഇന്നത്തെ രണ്ടാമത്തെ പോരാട്ടത്തില്‍ ഫ്രാന്‍സ് ഉറുഗ്വയെ നേരിടും ..ലോകം കാത്തിരുന്ന 31 ദിനരാത്രങ്ങള്‍ ,64 പോരാട്ടങ്ങള്‍ ,32 ടീമുകള്‍ ...അതെ ചരിത്രത്തില്‍ ഒരു കാല്‍വെയ്പുകൂടി.....................

Jun 10, 2010


FINGER SIGNS
A common misconception is that sign languages are somehow dependent on oral languages, that is, that they are oral language spelled out in gesture, or that they were invented by hearing people. Hearing teachers in deaf schools, such as Thomas Hopkins Gallaudet, are often incorrectly referred to as “inventors” of sign language.
Manual alphabets (finger spelling) are used in sign languages, mostly for proper names and technical or specialized vocabulary borrowed from spoken languages. The use of fingerspelling was once taken as evidence that sign languages were simplified versions of oral languages, but in fact it is merely one tool among many. Finger spelling can sometimes be a source of new signs, which are called lexicalized signs.

May 22, 2010

ഈ ദുരന്തം അതി ക്രൂരം !


ഇന്ത്യ കണ്ട ഏറ്റവും വല്യ വിമാന ദുരന്തം ,മഗലാപുറത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ തകര്‍ന്നു 160 മരണം . പൈലറ്റിനു പറ്റിയ പിഴവാണ് അപകട കാരണമെന്നു പ്രാധാമിക നിഗമനം .ഇന്നു പുലര്‍ച്ചെ 6.15 നാണു അപകടം ഉണ്ടായതു.ദുബായില്‍ നിന്നും മഗലപുരതെയ്ക് എത്തിയ വിമാനമാണ് അപകടം ഉണ്ടായതു .മരിച്ചവരില്‍ മലയാളികളും ഉണ്ടായിരുന്നു .

May 18, 2010

Delware man charged with faking his way into Harvard

A Delaware man has been charged with faking his way into Harvard and duping the Ivy League school out of $45,000 in financial aid, grants and scholarships.
Adam Wheeler, 23, of Milton, Del., was admitted to Harvard and became a student in 2007 after he falsely claimed he had earned a perfect academic record at Phillips Academy in Andover and had studied for a year at the Massachusetts Institute of Technology...


Click here to read the complete article

May 12, 2010

ചന്ദ്രനില്‍ എത്തിയ മലയാളി ......



എത്ര ഉയരങ്ങളില്‍ എത്തിയാലും മലയാളി അവന്റെ സ്ഥായി സ്വഭാവത്തില്‍ നിന്ന് മാറില്ല .ചന്ദ്രനില്‍ എത്തിയ മലയാളിയെ കുറിച്ച് ഇതിനകം ഒരുപാടു എസ്.എം .എസ് തമാശകള്‍ വന്നു കഴിഞ്ഞു .ഇവിടെ ഒരു കുടുംബം ചന്ദ്രനില്‍ ജലാംശം കണ്ടെത്തി എന്ന പത്ര വാര്‍ത്ത‍ കണ്ടു ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നു അങ്ങനെ ഏറെ പ്രതീക്ഷകളോടെ ചന്ദ്രനില്‍ എത്തിയ കുടുംബം ഇതാ ഇവിടെ ;


ഗൃഹനാഥ : അയ്യോ ,ഇതെന്താ ഇവിടെയെങ്ങും ആരേം കാണാനില്ലല്ലോ ?
ഗൃഹനാഥന്‍ :എടീ ,നീ ഒന്ന് മിണ്ടാതിരിക് ... പത്രത്തിലെ വാര്‍ത്ത കണ്ട പാതി കാണാത്ത പാതി നിനക്ക് ഇങ്ങു വന്നാ മതിയായിരുന്നല്ലോ ..എന്നിട്ട് ഇപോ എന്തായി?നിന്റെ വാക്ക് കേട്ട് ഇറങ്ങി തിരിച്ച എന്നെ പറഞ്ഞാ മതിയല്ലോ ..
ഗൃഹനാഥ :ഓ ...ഇനി കുറ്റം എല്ലാം എന്റെ തലയില്‍ വച്ചോ ..നിങ്ങളല്ലേ മനുഷ്യാ പറഞ്ഞതു "മണലിനു ഒക്കെ പൊള്ളുന്ന വിലയാ നമുക്ക് അവിടെപോയി കുറച്ചിങ്ങു കൊണ്ടുവരമെന്നൊക്കെ ....ഭൂമി പോയി കുറച്ചു വെള്ളം കുടിച്ചു മരിച്ചാ മതിയായിരുന്നു ..ഈശ്വര ആ മാനസപുത്രി എന്തായോ എന്തോ ??
ഗൃഹനാഥന്‍ :എന്തായാലും ഇവിടെ വരെ വന്നതല്ലേ നമുക്ക് ഇവിടെ അതിര് തിരിച്ചു ഒരു അന്‍പതു ഏക്കര്‍ എങ്കിലും വാങ്ങി ഇടാം

Mar 31, 2010

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

കീര്‍ത്തനം നീയെന്നു ഞാന്‍നിനച്ചു...

രംഗമറിയാത്ത കോമാളി മുന്നില്‍
തീരാത്ത രാഗമായ് നീ നിലച്ചു
നിന്നിലലിയുവാന്‍ വെറുതെ കൊതിച്ചു
നിന്നിലലിയുവാന്‍ വെറുതേ കൊതിച്ചു...
സ്നേഹവും മോഹവും
ചലനവും ജീവന്‍റെ
രാഗവും താളവും നീയായ്

ഇന്ന് തീരേ മരിക്കാത്തോരോര്‍മ്മയായ്
നീ പോയ വഴിപാതി ഞാന്‍നടന്നു
നിന്‍, മുദ്രകള്‍ കനലായ് എരിഞ്ഞു
ഏകാന്ത വഴിയില്‍ തളര്‍ന്നു
കണ്ണില്‍ ഇരുളിലേക്കോഴുകുന്ന പുഴ തളിര്‍ത്തു
കണ്ണില്‍ ഇരുളിലേക്കോഴുകുന്നപുഴ തളിര്‍ത്തു.....
സൗഹൃദം നിര്‍ദ്ദയം അമ്പായ് തറച്ചു
ഏകാന്ത ചിന്തകള്‍ മാത്രം വിധിച്ചു
ജീവനൊഴുകുന്ന പുഴയ്ക്കിന്നു ചലനമില്ല
സൗഹൃദക്കൂട്ടിന്നു കാവലില്ല
ഒന്നുമേ കാണാത്ത ദൈവം
ഇരുളിലേക്കെന്നെ വിളിപ്പൂ
ജീവിതം കാണാത്ത സൗഹൃദം വേണ്ടിനി
ഇരുളില്‍ ചിരിക്കുന്ന ദൈവവും വേണ്ടാ ....
ജീവിതം കാണാത്ത സൗഹൃദം വേണ്ടിനി
ഇരുളില്‍ ചിരിക്കുന്ന ദൈവവും വേണ്ടാ.....

read it full in my personal blog.... kkibnu.blogspot.com

Mar 27, 2010

Taxi driver gives details on Osama bin Laden

The world's most wanted terrorist Osama bin Laden is "healthy" and "giving orders" to deputies in Al-Qaida, according to a Pakistani-origin taxi driver arrested by FBI in Chicago on charges of providing funds to the terror outfit.

A 35-page complaint affidavit against Raja Lahrasib Khan, arrested on Friday for allegedly providing material support to terrorism and funds to Al-Qaida, gives details of conversations recorded between him and an undercover law enforcement agent about his association with Al-Qaida operative Ilyas Kashmiri, also the chief of HuJI.

In conversations taped on February 23 between Khan and the undercover agent...


Image and Article Source - www.ndtv.com


Mar 22, 2010

തെലങ്കാന,ബംഗാള്‍ കേരളം സമരത്തിന്‍റെ മനശ്ശാസ്ത്രവും പരിസരവും

മണ്ണും വീടുമില്ലാത്ത  ഒരു ജനതയുടെ അസ്ഥിത്വം ആ ജനത എങ്ങിനെ നിര്‍വചിക്കാന്‍
 പോകുന്നു എന്നതാണ് ഇന്ന് നമ്മുടെ രാജ്യത്ത് 
അരങ്ങേറിക്കൊണ്ടിരിക്കുന്ന ഭൂ സമരങ്ങള്‍  നമ്മോടു പറയുന്നത് . യുഗങ്ങളായി അടിച്ചമര്‍ത്തപ്പെട്ട   ഒരു ജനതയുടെപ്രതിഷേധത്തിന്‍റെ 
പ്രതിഫലനങ്ങളാണ് പ്രതിരോധവും സമരവുമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത് സമരങ്ങള്‍ ഉണ്ടാക്കുക എന്നതിനര്‍ത്ഥം ജീവിതത്തെ തിരയുക എന്നുകൂടിയാണ്. അഴുകിയ കരിപുരണ്ട തെരുവ്  ജീവിതത്തെയല്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്തസ്സുള്ള സ്വയം നിര്‍മ്മിതി സാധ്യമാകുന്ന  ജീവിതത്തിന്‍റെ  വഴിയാണ്
ഈ ജനത അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈസമരം പൊടുന്നനെ ഉണ്ടായ ഒന്നല്ല. ഇതിനു ചരിത്രത്തിലെ ഓരോ ജനതയും സ്വയം നിര്‍മ്മിതിക്കുവേണ്ടി തയ്യാറായ ഒരു കാലത്തോളം പഴക്കമുണ്ട്. അല്ലെങ്കില്‍ സമൂഹത്തിന്‍റെ  തട്ടുകള്‍രൂപപ്പെടുത്തപ്പെട്ട 
ഒരുകാലത്തോളം പഴക്കമുണ്ട്. അങ്ങനെ ഒരു ജനത ഉണരുമ്പോള്‍ ആര്‍ക്കെല്ലാമോ ഭയപ്പാടുണ്ടാകുന്നുണ്ട്. ഭയം എന്നത് മുന്പ് ചെയ്ത കര്‍മ്മത്തിന്റെ അനന്തരഫലം കൂടിയാണ്. അതൊരു ഏറ്റെടുക്കാന്‍ തയ്യാറില്ലാത്തവന്‍റെ കുറ്റബോധമാണ്.അതൊരു മാനസിക പ്രതിഭാസമാണ്. അതില്ലാതിരിക്കുക എന്നത് സമരത്തിന്‍റെ ആവശ്യമാകുന്നു. അപ്പോള്‍ തര്‍ക്കം അല്ലെങ്കില്‍ സമരം നടക്കുന്നത് ഭയമില്ലാത്തവനും ബഹ്യപ്പെടുന്നവനും തമ്മിലാണ്
ഭയപ്പെടുന്നവര്‍ക്ക്‌ സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമായി വരുന്നു. ചുറ്റുപാടും അഗ്നിവര്ഷിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍  നിര്‍ത്തിയിട്ട് അവന്‍ നിര്ഭയത്തത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു
അവര്‍ സങ്കേതങ്ങളില്‍ സുഖമായി ജീവിതം നിര്‍മ്മിക്കുന്നു.
എന്നാല്‍ അപ്പോഴും മറ്റുള്ളവര്‍ ജീവിക്കുന്നത്/ജീവിതം തീര്‍ക്കുന്നത് ആകാശമെന്ന കൂരക്കു കീഴിലാണ്. മഴപെയ്യുമ്പോള്‍ സൂര്യന്‍ ചൂടാകുമ്പോള്‍ സ്വയം തലയ്ക്കു മീതെ പിടിച്ച രണ്ട്‌ കയ്യുകളാണവന് വീട്. ഈ വീട്ടില്‍ നിന്നും മറ്റൊരു വീട് തേടാനുള്ളതാണ് സമരം. അവന്‍ നില്‍ക്കുന്നത് മണ്ണിലാണ്. അവന്‍ ജനിച്ച മണ്ണാണിത് പക്ഷെ ആമണ്ണ് ആരുടെതാണ് എന്നതാണ് തര്‍ക്കം. അപ്പോള്‍ രാജ്യം തന്നെ ഒരു തര്‍ക്കമായിത്തീരുന്നു. അപായകരമാണതിന്‍റെ ഫലം.                 (തുടരും)

Mar 21, 2010

Do Fish Sleep?

I was watching the fish in my fish pond at home .. A question that's always kept me wondering is whether fish sleep or not. My mother told me once that she saw the goldfish in our pond almost leaning on the small pebbles we've put in it. I almost didn't believe her until today when i finally managed to give up laziness(:P) and do a search on the web for an answer.

I learnt that fish do sleep, but not quite like we humans do.. It's more like, they go into a "resting phase" with reduced activity of brain and body.. except sharks which have to keep moving to push water through their mouths in order to breathe..

Now let's not give my fingers all that exercise with so much typing(:P), Here's a few links you could check for the answer:

1. Big Question: Wordpress
2. Ask a scientist

Mar 20, 2010

Pak must now act against 26/11 perpetrators: India

A day after David Headley admitted to his role in 26/11 in a plea bargain in America, Home Minister P Chidambaram stepped up pressure on Pakistan to take action against the 26/11 perpetrators. 


In a statement, Chidambaram said Headley's guilty plea is a severe indictment of the role played by terrorists in Pakistan. (Read: Chidambaram's full statement). The statement says:
"India would be able to obtain access to David Coleman Headley to question him in a properly constituted judicial proceeding. Such judicial proceeding could be either pre-trial or during an inquiry or trial. It is also my understanding that David Coleman Headley is obliged to cooperate fully and truthfully in such proceedings... The plea agreement is the most damning indictment of the role played by certain persons in Pakistan... The "plea agreement" should spur Pakistan to take action against all the conspirators and bring them to justice. Nothing short of that will be acceptable to India or will satisfy world opinion."

News Article and Image Source :NDTV.com

Mar 16, 2010

Waiting..




I kept on waiting 
for I was told..
In some time...
I would behold..
It would come..
Beside this tree ..
I was so eager, then to see...
But I've been waiting for so long..
Was this the place.. did i hear wrong?
My legs ache..
and hunger and thirst
visit me oft... one after the first...
I can't keep track of time...
But i see dusk and dawn....
I've stopped keeping track
of each day that goes..
The path i'm on leads to nowhere..
I stand still... I stare.. I stare..I stare...
To an endless seam of the earth and sky...
far off i see.. a few birds fly..
breaking stillness..and the only sound..
is the flap of their wings and the cry of a hound..
And I lost stand amidst my own thoughts..
I'm waiting still .. I see it not..

- Evangeline

A dream of Surreal Science - Sri Aurobindo Ghosh


One dreamed and saw a gland write Hamlet, drink
At the Mermaid, capture immortality;
A committee of hormones on the Aegean's brink
Composed the Iliad and the Odyssey.
A thyroid, meditating almost nude
Under the Bo-tree, saw the eternal Light
And, rising from its mighty solitude,
Spoke of the Wheel and eightfold Path all right.
A brain by a disordered stomach driven
Thundered through Europe, conquered, ruled and fell,
From St. Helena went, perhaps, to Heaven.
Thus wagged on the surreal world, until
A scientist played with atoms and blew out
The universe before God had time to shout.

- Aurobindo Ghosh


-------------------------------------------------
Just something interesting I came across, thought I'd share it here.. I like the way it's written
-Evangeline

Image courtesy: http://www.sulekha.com/