Nov 28, 2011
മുല്ലപ്പെരിയാര്‍ വീണ്ടും
രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ച ആകുന്നു. ഇത്തവണ കുറേക്കൂടി കരുത്തോടെ! ഈ വര്‍ഷം സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഇത് ഏറ്റു പിടിക്കാന്‍ വന്നിട്ടുണ്ട്. ഈ ആവേശം ഒക്കെ എത്ര നാള് കാണും? പതിവ് പോലെ മഴയൊക്കെ മാറി വെള്ളത്തിന്റെ അളവ് 120 അടിയായി കുറഞ്ഞ്, ഡാം 999 തിയേറ്ററില്‍ നിന്നും മാറുമ്പോഴേക്കും ഇതൊക്കെ കേട്ടടങ്ങുമോ .
ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലെ സ്വാശ്രയ പ്രശ്നം പോലെ എല്ലാ വര്‍ഷവും രാഷ്ട്രീയകാര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയാനുള്ള മറ്റൊരു വിവാദം മാത്രമാകുന്നു മുല്ലപ്പെരിയാര്‍ ഡാമും കുറെ ജനങ്ങളുടെ ജീവനും .
സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രകടനവും തകര്‍പ്പന്‍ ആകുന്നുണ്ട്! ഫേസ് ബുക്കിലും ഗൂഗിള്‍ പ്ലസിലും ലൈക്കും +1 ഉം ചെയ്യുന്നതോടെ എല്ലാ പ്രശ്നവും അവസാനിക്കുമെന്ന് തോന്നും ചിലതൊക്കെ കാണുമ്പൊള്‍. എല്ലാം കണ്ട്, ഒന്ന് രണ്ട് സേവ് മുല്ലപ്പെരിയാര്‍ ഫോട്ടോസും വീഡിയോസും ഷെയര്‍ ചെയ്തിട്ട് പോയി നികേഷിന്റെ മുല്ലപ്പെരിയാര്‍ ചര്‍ച്ച കേട്ടിട്ട് വരാം..
Subscribe to:
Posts (Atom)