
ഉത്തരകേരളത്തിലെ അനുഷ്ഠാന കലയാണ് തെയ്യം.(Theyyam). ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡ പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും ">പഴയാന്നാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും വളപട്ടണം മുതല്‍ തെക്കോട്ട് തിറയാട്ടം എന്നും തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവത സങ്കല്പമാണ് തെയ്യങ്ങള്‍. തെയ്യത്തിന്റെ നര്‍ത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷത്തെ തെയ്യക്കോലം എന്നും പറയുന്നു. തെയ്യത്തിനായി പാടി വരുന്ന പാട്ട് (ഇതുവരെ എഴുതപ്പെട്ടിട്ടില്ല)" തോറ്റം പാട്ടുകള്‍ എന്നാണു പറയുക. തോറ്റം എന്നാല്‍ സ്ത്രോത്രം എന്നു തന്നെയാണു മനസ്സിലാക്കേണ്ടത്. തെയ്യത്തിനു മുമ്പായി എന്നൊരു അനുഷ്ഠാനം കൂടി കണ്ടു വരുന്നു. ഒരു തികഞ്ഞ അനുഷ്ഠാന കലയില്‍ വേണ്ട മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം, കര്‍മ്മാനുഷ്ഠാനം, വ്രതാനുഷ്ഠാനം എന്നിവയെല്ലാം തെയ്യത്തിനും ആവശ്യമാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.