Nov 24, 2009

''തീവ്രാനുരാഗം''


ഇന്നലെ പൗര്‍ണമി ആയിരുന്നു.നിദ്ര അനുഗ്രഹിക്കാന്‍ മറന്നുപോയതോ,അതോ കുസൃതി കാട്ടിയതോ ......? അറിയില്ല ...നീയെനിക്ക് സൂര്യനോ, ചന്ദ്രനോ ......?നീയെന്നെ നിലാവെന്നു വിളിച്ചിട്ടുണ്ട് പലപ്പോളും,പക്ഷേ നിനക്കുതെറ്റി.ഞാന്‍ സൂര്യനാണ് .അത് ഞാന്‍ മനസ്സിലാക്കുന്നത് നീ അരികിലേക്ക് വരുമ്പോഴാണ് .നിന്റെ സാന്നിദ്യം സമ്മാനിക്കുന്ന തണുപ്പ് അനുഭവിച്ചു അറിയുന്നത്.അതെ !നിന്റെ സ്നേഹത്തിന്റെ ശീതലതയുല്കൊള്ളന്‍ എനിക്കാവില്ല.കാരണം എന്റെ പ്രഭാത രശ്മികളും ,തീക്ഷണതാപവും പോക്കുവെയിലും ലഭിച്ചില്ലഎങ്കില്‍........വേണ്ട കാര്‍മേഘത്തെ ഞാന്‍ ക്ഷണിക്കുകയാണ്‌.എന്നെ മറയ്ക്കട്ടെ പൂര്‍ണമായും;

നിന്റെ സാമീപ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല .കാരണം നീയെന്റെ പരാജയമാണ് എന്നെ തളര്‍ത്തിതനുപിച്ചിട്ടു നിന്റെ പരിഹാസച്ചിരി,അത് ഞാന്‍ കണ്ടിട്ടുണ്ട് പലവട്ടം.പക്ഷേ ആ പരിഹാസം എനികിഷ്ടമാണ് .എന്തെന്നാല്‍ സ്നേഹിക്കാന്‍ മാത്രമേ എനിക്കറിയു ......നിന്റെ മനസിന്റെ വലുപ്പം,വേദന ,അതെനിക്കരിയാമയിരുന്നു .മൗനത്തിന്റെ വാല്മീകത്തില്‍ അഭയംതേടുന്നതിന്റെ പിന്നില്‍ സ്വാര്‍ത്ഥ ലാഭങ്ങളുടെ ചതുരംഗകളികളാണ്.അതും നീ പഠിച്ചിടുണ്ടാവുമല്ലോ.ദുരുഹതകള്‍ അവശേഷിപ്പിക്കുക എന്റെ രീതിയാണ്‌എന്നു നീ തെറ്റിധരിച്ചു.അല്ല, നോക്കു ഇതെല്ലം മുകളിലുള്ള വിദ്വാന്റെ ചരടുവലികളാണ്.പരസ്പരം അളന്നു തൂക്കാനുള്ള പാവകളിപ്പിക്കള്‍.അത് നമുക്ക് എത്ര മധുരമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ചു.ഒപ്പം വേദനയും...........പിണക്കങ്ങള്‍ നമ്മെ ശിശുക്കള്‍ ആക്കി.ഇണക്കങ്ങള്‍ പക്വതയും.നീയെനിക്കുവേണ്ടി ചെയ്ത ഓരോനന്മകളും എനിക്ക് തീരാത്ത വേദനകള്‍ ആണല്ലോ സമ്മാനിച്ചത്‌.അതിന്റെ ഉദ്വേശ ശുദ്ദിയെ ഞാന്‍ ഉള്കൊള്ളുന്നുണ്ടായിരുന്നു.പക്ഷേ ത്രാസില്‍ വേദനക്കയിരുന്നു പ്രാമുഖ്യം.അത് നമ്മുടെ കുറ്റമല്ല.സൂര്യന്റെ സാന്നിദ്യത്തില്‍ ചന്ദ്രന് അസ്ഥിതമില്ലല്ലോ ...തിരിച്ചും .
എനിക്ക് പരാതിയില്ല.ഞാന്‍ നിന്നെ ശപിചിട്ടില്ല.കാരണം നിന്റെ സ്നേഹത്തിന്റെ ആഴമറിയാതെ നിന്നെ ഞാന്‍ വേദനിപ്പിച്ചു.പരിഹസിച്ചു .പകരം തരാന്‍ ഞാന്‍ അഭിനയിച്ചു.നീറുന്ന മനസ്സോടെ ...................................
ഈ അശരീരി കേള്‍ക്കു .. ''ബുദ്ധിയുള്ള വിഡ്ഢികള്‍ ''
                                        ''സൗഭാഗ്യമുള്ള ഭാഗ്യദോഷികള്‍''
ശരിയല്ലേ....പക്ഷേ ഇതിനെ നാം സ്വീകരിക്കെണ്ടിയിരിക്കുന്നു.കാരണം പൂര്‍ണതയുടെ അവസാന വാക്ക് മരണമാണ്,സര്‍വനാശം ആണ് .എങ്കിലും വസന്തം ഒരിക്കല്‍ ഭൂമിയെ സുന്ദരിയാക്കും...അല്ലങ്കില്‍ ഒരു നിയോഗം പോലെ ....ആ ദിനം സമാഗമം പിന്നീട് പെയ്ത മഴയുടെ തുല്യം കണ്ണീരു വീണു തണുതിട്ടോ ?
അതോ,ഗ്രഹണതിലോ ..............?..........??.........
          SmithaSunil

No comments:

Post a Comment

Note: Only a member of this blog may post a comment.