Jul 21, 2010

ഈ സന്ധ്യയിലിനി യാത്രയില്ല

ചന്ദ്രന്മാരല്ല
ഞങ്ങളാരും
കേവലം തേനീച്ചകള്‍
ചേക്കേറാന്‍
ഇടം തേടിപ്പോകുന്നവര്‍
അറിയാം ഞങ്ങള്‍ക്ക് 
ഇവിടെ ഇനിയും
വസന്തം വരും
സമയമില്ലതു കാത്തുനില്‍ക്കാനീ
പ്രകാശ വേഗത്തിന്‍റെ
ലോകത്ത് 
പോകണം
പൂക്കളേ
കാത്തുവെക്കുക
നിങ്ങള്‍
ഞങ്ങള്‍ ഇരുട്ടിലാകുമ്പോള്‍
വഴികാട്ടാനൊരു
നക്ഷത്ര വെളിച്ചം
പകരം തരാന്‍
ഒന്നുമില്ലെന്‍
തൊണ്ടയില്‍ കുരുങ്ങിയൊരു
ആര്‍ദ്രമാം വാക്കുപോലും..
എങ്കിലും
കണ്ണില്‍ നിന്നുതിരുമീ
നീര്‍തുള്ളിയും
പിന്നെ
മനസ്സിന്റെ കോണിലൊരു
നിത്യമാമ്മോര്‍മ്മയും...

1 comment:

  1. ഓര്‍മകളെങ്കിലും ഉണ്ടായിരിക്കണം ..!!
    കൊള്ളാം..!!

    ReplyDelete

Note: Only a member of this blog may post a comment.