ഒരു നിമിഷം കണ്ണടച്ച് നോക്ക്,ഇരുട്ട മാത്രം.വെളിച്ചത്തിന്റെ ഒരു തുമ്പ് പോലും കാണാനില്ല.ജീവിതം മുഴുവന്‍ ഇങ്ങനെ കഴിയാന്‍ നമ്മെ കൊണ്ടാകുമോ? മരണം വരെയും ഇരുട്ടിലൂടെ മാത്രം ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്,സെന്‍സെസ് പ്രകാരം രണ്ടു കോടി പത്തുലക്ഷം പേരും അംഗവൈകല്യം ഉള്ളവരാണ്അവരുടെ യാതനകളിലൂടെ...................
ഇതു ആലപ്പുഴ മണണ്ന്ചേരി വടക്കു ആര്യനാട് ഷാപ്പ് ചിറയിലെ അന്ധനായ ശിവദാസന്‍. ആരെയും ആശ്രയികാതെ ജീവിക്കുന്നു.വേമ്പനാട്ടു കായലില്‍ കക്കവാരിയാണ് ശിവദാസന്‍ തന്‍റെ കുടുംബം പുലര്‍ത്തുന്നത്.ഒരു കാററ് വന്നാല്‍ നിലം പോത്താവുന്ന രീതിയിലുള്ള ഷെട്ട്ഢിലാണ് താമസം.ഭാര്യാ രാജേഷ്വരിയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം.മക്കളുടെ പടിപ്പിനായി ശിവദാസന്‍ നന്ന്നേ പാടുപെടുന്നു.വീടിനു അപേക്ഷിച്ചെങ്കിലും അത് പാതി വഴിയില്‍ നില്ക്കുന്നു.കാക്ക വരന്‍ യാത്രയക്കുന്നത് രാജേശ്വരിയാണ്.കായലിലേക്ക് വള്ളത്തിലാണ് യാത്ര.അമ്പതു മുഴം നീളമുള്ള കയര്‍ അറയില്‍ കെട്ടി മറ്റേയറ്റം തോണിയില് കെട്ടി ,കായലില്‍ മുങ്ങി കക്ക വരുന്നു.ചരടില്‍ പിടിച്ച തിരിച്ചു വള്ളത്തില്‍ കയറുന്നു.സുഖവസതിനായി ഹൗസ് ബോട്ടില്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നവരും മണല്‍ മഫിയക്കാരും സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന ഈ കായലിലാണ് ജീവിക്കാനായി ശിവദാസന്‍ ഇരുട്ടില്‍ മുങ്ങിതപ്പുന്നത്.
കാഴ്ച്ച ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള വഴുതക്കടുള്ള സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്.
ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നു.സര്‍ക്കാരില്‍ നിന്നും വേണ്ടത്ര ആനുകൂല്യം ലഭിക്കതതുമൂലം ചെലവ് നടത്താന്‍ അദ്യാപകര്‍ വലയുന്നു.പ്രതിമാസം അഞ്ഞൂറ് രൂപയാണ് സര്‍നിന്നും ലഭിക്കുന്നത്.എന്തെങ്കിലും അസുഖം കുട്ടികള്‍ക്ക് വന്നാല്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോകാന്‍ വാഹന ഇല്ല.ഓട്ടോറിക്ഷ പോലും അടുത്തെങ്ങും കിട്ടാനില്ലാത്ത അവസ്ഥയാണ്.അന്ധത ഒരു രോഗമായി കണക്കാക്കിയിരിക്കുന്ന ഈ സമൂഹത്തില്‍ ഇരുട്ടിനെ മറികടന്നു വിജയത്തിലെത്താന്‍ കഷ്ട്ടപ്പെടുന്ന ഒരു കൂട്ടം കുട്ടികളാണ് ഇവിടെ താമസിച്ച പഠിക്കുന്നത്.ജീവിതത്തില്‍ വെളിച്ചം മാത്രമല്ല ഇരുട്ടും ഉണ്ടെന്നു നാം ഓര്‍ക്കേണ്ടത് ഇത്തരം ജീവിതങ്ങള്‍ കാണുമ്പോള്‍ മാത്രം ആയിരിക്കരുത്.
റിപ്പോര്‍ട്ട്- soumya ,Dinny
No comments:
Post a Comment
Note: Only a member of this blog may post a comment.