Nov 23, 2009

എന്തിനൊരു R.T. ഓഫീസ്, consultants റെഡി!


തിരുവനന്തപുരത്തിനടുത്തു ആറ്റിങ്ങലില്‍ ഞങ്ങള്‍ കണ്ട ഒരു ദിനചര്യയുടെ ഭാഗമാണ് ഇത്.

സ്ഥലം: ആറ്റിങ്ങല്‍ R.T. ഓഫീസ്. സമയം: 10 A.M



ഒരു സുഹൃത്തിനു വേണ്ടി Learners ഫോം വാങ്ങാന്‍ എത്തിയതാണ് ഞങ്ങള്‍. R.T.ഓഫീസില്‍ തിരക്കിയപ്പോള്‍ അവിടെ ഫോം ഇല്ല. തൊട്ടു മുന്നിലത്തെ കടയില്‍ ഉണ്ട് എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞ പ്രകാരം ഞങ്ങള്‍ അവിടെ പോയി. ഫോം ചോദിച്ച ഉടനെ വന്നു മറുപടി: ഇല്ല. പിന്നെ ചോദ്യങ്ങള്‍, എന്ത് കാര്യത്തിനാണ്, license ഇതിനൊക്കെ വേണം എന്നിങ്ങനെ. ഒടുവില്‍ അദ്ദേഹം തുറന്നു തന്നെ പറഞ്ഞു, കാശും ഫോട്ടോയും തന്നാല്‍ മതി ഏതു license വേണേലും എടുത്തു തരാം. 1500 രൂപ തന്നാല്‍ മതി, ടെസ്റിന് മാത്രം ചെന്നാല്‍ മതി. ബാകി എല്ലാം അദ്ദേഹം നോക്കികൊള്ളും.


ഇത് എങ്ങനെ സാധിക്കുന്നു! എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ സാഹചര്യം ഞങ്ങളെ അതിനു അനുവദിച്ചില്ല. കുറച്ചു ദൂരെ മറ്റൊരു കടയില്‍ നിന്നും ഞങ്ങള്‍ ഫോം വാങ്ങി. അവിടെ ചോദിച്ചപ്പോഴാണ് കാര്യം പിടി കിട്ടിയത്, ഈ consultants- ന്റെ ദിവസ വരുമാനം ഏകദേശം 3000 രൂപ വരും. ദിവസവും നൂറു കണക്കിന് ഇടപാടുകളാണ് R.T.ഓഫീസില്‍ ഇവര്‍ മുഖാന്തരം നടക്കുനതു. ആരും R.T.ഓഫീസില്‍ നിന്ന് സമയം പാഴാക്കാന്‍ തയാറല്ല. 200-300 രൂപ കൂടുതല്‍ നല്‍കിയാല്‍ കാര്യം എളുപ്പത്തില്‍ കഴിക്കാം.


കുറച്ചു കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് മറ്റൊരു സേവനം കണ്ടത്, ഒരു agent ബൈക്ക്ന്റെ എഞ്ചിന്‍ നമ്പര്‍ എഴുതി എടുക്കുന്നു. തിരക്കിയപ്പോള്‍ ഇന്‍ഷുറന്‍സ് തീര്‍ന്നു പോയി, പുതുക്കണമെങ്കില്‍ വണ്ടി ഹാജരാക്കണം, കമ്പനിയില്‍ പോകണം, നിയമാനുസൃതമായ എല്ലാ ഭാഗങ്ങളും ഉണ്ടാകണം അങ്ങനെ അങ്ങനെ. നമ്മുടെ consultant-മാര്‍ ഉള്ളത് കൊണ്ട് നോ പ്രോബ്ലം! എഞ്ചിന്‍ നമ്പര്‍ മാത്രം തരൂ, കാശും, ഇവര്‍ പുതുക്കിതരും നിങ്ങളുടെ ഇന്‍ഷുറന്‍സ്, മണികൂറുകള്‍ക്കുള്ളില്‍. ചില സ്വകാര്യ ബന്ധങ്ങളുടെ പുറത്താണ് ഇവര്‍ ഈ കാര്യങ്ങള്‍ നിഷ്പ്രയാസം നടത്തി എടുക്കുന്നത്. R.T.O യുടെ മൂക്കിനു കീഴിലാണ് ഈ ബിസിനസ്‌ നടക്കുനതു എന്നുളത് ഒരു സത്യം മാത്രം.


ജിജിന്‍ & ബിനു

1 comment:

  1. അവര്‍ അധികമായി വാങ്ങുന്ന കാശിന്‍റെ ഒരു ഭാഗം ആര്‍.ടി.ഓ ഓഫീസിലെ പല ഉദ്യോഗസ്ഥര്‍ക്കുമായി പോകുന്നുണ്ട്....അതിനാല്‍ ഈ ബിസിനസ്സില്‍ എല്ലാവര്‍ക്കും പങ്കുണ്ട്....

    ReplyDelete

Note: Only a member of this blog may post a comment.