സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലതെയും മലയാളത്തില്‍ ഒരു സിനിമയ്ക്ക് വിജയിക്കാനാകുമെന്ന് തെളിയിചിരികുകയാണ് വിനീത് ശ്രീനിവാസന്‍ ഈ സിനിമയിലൂടെ... ഏറെ നാളുകള്‍ക് ശേഷമാണു മലയാളത്തില്‍ ഇത്തരത്തിലുള്ള ഒരു ചിത്രം വരുന്നതു... മലയാള സിനിമയില്‍ ഒരു വ്യത്യസ്തമാര്‍ന്ന ട്രെന്‍ഡ് കൊണ്ടുവന്നിരിക്കുകയാണ് ഇതിലൂടെ.
മതത്തെ ദുരുപയോഗം ചെയ്യുന്നത് ഒരു നിത്യ സംഭവം ആയിക്കൊണ്ടിരിക്കുന്നു . ജനങ്ങളുടെ മനസ്സില്‍ മതത്തെ കുറിച്ച് മിഥ്യാധാരണ വളര്‍ത്താന്‍ പ്രത്യക്ഷവും പരോക്ഷവുമായി ഒരു പാട് പേര്‍ നമ്മുടെ ച്ചുട്ടിലുമുണ്ട് . അവരെ തിരിച്ചറിയുക ഒറ്റപെടുത്തുക . മതമല്ല ഒന്നിന്റെയും അടിസ്ഥാനം അതിലുപരി മനുഷ്യസ്നേഹം ആണ് . മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞാല്‍ മതി . ഇങ്ങനെ സമൂഹത്തില്‍ സമാധാനവും ശാന്തിയും കൈവന്നുകൊള്ളും