Nov 28, 2011
മുല്ലപ്പെരിയാര്‍ വീണ്ടും
രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ച ആകുന്നു. ഇത്തവണ കുറേക്കൂടി കരുത്തോടെ! ഈ വര്ഷം സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഇത് ഏറ്റു പിടിക്കാന്‍ വന്നിട്ടുണ്ട്. ഈ ആവേശം ഒക്കെ എത്ര നാള്‍ കാണും? പതിവ് പോലെ മഴയൊക്കെ മാറി വെള്ളത്തിന്റെ അളവ് 120 അടിയായി കുറഞ്ഞ്, ഡാം 999 തിയേറ്ററില്‍ നിന്നും മാറുമ്പോഴേക്കും ഇതൊക്കെ കേട്ടടങ്ങുമോ .
ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലെ സ്വാശ്രയ പ്രശ്നം പോലെ എല്ലാ വര്‍ഷവും രാഷ്ട്രീയകാര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയാനുള്ള മറ്റൊരു വിവാദം മാത്രമാകുന്നു മുല്ലപ്പെരിയാര്‍ ഡാമും കുറെ ജനങ്ങളുടെ ജീവനും .
സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രകടനവും തകര്‍പ്പന്‍ ആകുന്നുണ്ട്! ഫേസ് ബുക്കിലും ഗൂഗിള്‍ പ്ലസിലും ലൈക്കും +1 ഉം ചെയ്യുന്നതോടെ എല്ലാ പ്രശ്നവും അവസാനിക്കുമെന്ന് തോന്നും ചിലതൊക്കെ കാണുമ്പൊള്‍. എല്ലാം കണ്ട്, ഒന്ന് രണ്ട് സേവ് മുല്ലപ്പെരിയാര്‍ ഫോട്ടോസും വീഡിയോസും ഷെയര്‍ ചെയ്തിട്ട് പോയി നികേഷിന്റെ മുല്ലപ്പെരിയാര്‍ ചര്‍ച്ച കേട്ടിട്ട് വരാം..
Dec 23, 2010
കെ.കരുണാകരന്‍ വിടവാങ്ങി.........
മുന്‍ മുഖ്യമന്ത്രിയും,മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ആയ കെ.കരുണാകരന്‍ അന്തരിച്ചു.
നാലു തവണ മുഖ്യമന്ത്രിയും, ഒരുവര്‍ഷത്തോളം കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ച കെ. കരുണാകരന്‍ കഴിഞ്ഞ അര ദശകത്തോളമായി കേരളത്തിലെ വലതു പക്ഷ രാഷ്ട്രീയത്തിന്റെ അജന്‍ഡ നിശ്ചയിച്ചിരുന്നു.
കേരള രാഷ്ട്രീയത്തിന്റെ അതികായകന്‍റെ സംസ്കാരം ക്രിസ്ത്മസ് ദിനത്തില്‍ തൃശൂര്‍ മുരളീ മന്ദിരത്തില്‍ നടക്കും.പ്രീയ പത്നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിനു സമീപം ആയിരിക്കും കരുണാകരന് ചിതയോരുക്കുക. smithasunil
Aug 6, 2010
ആഗസ്റ്റ് - 6 " ഹിരോഷിമ ദിനം"
ഹിരോഷിമയില്‍ മരിച്ചവരുടെയും, ജീവശ്ശവങ്ങള്‍ ആയ മനുഷ്യ രാശിയുടെയും, മരിക്കാത്ത ഓര്‍മ ഹൃദയത്തില്‍
നൊമ്പരം ആവുന്നെങ്കില്‍ അമേരിക്കന്‍ അധിനിവേശം മനുഷ്യ രാശിയില്‍ നിന്നും മാപ്പര്‍ഹിക്കില്ല.smitha
Aug 4, 2010
Aug 3, 2010
മലര്‍വാടി ആര്‍ട്സ് ക്ലബ്
സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യമില്ലതെയും മലയാളത്തില്‍ ഒരു സിനിമയ്ക്ക് വിജയിക്കാനാകുമെന്ന് തെളിയിചിരികുകയാണ് വിനീത് ശ്രീനിവാസന്‍ ഈ സിനിമയിലൂടെ... ഏറെ നാളുകള്‍ക് ശേഷമാണു മലയാളത്തില്‍ ഇത്തരത്തിലുള്ള ഒരു ചിത്രം വരുന്നതു... മലയാള സിനിമയില്‍ ഒരു വ്യത്യസ്തമാര്‍ന്ന ട്രെന്‍ഡ് കൊണ്ടുവന്നിരിക്കുകയാണ് ഇതിലൂടെ.
Aug 2, 2010
മതം ഒരു ചോദ്യമാകുമ്പോള്‍
മതത്തെ ദുരുപയോഗം ചെയ്യുന്നത് ഒരു നിത്യ സംഭവം ആയിക്കൊണ്ടിരിക്കുന്നു . ജനങ്ങളുടെ മനസ്സില്‍ മതത്തെ കുറിച്ച് മിഥ്യാധാരണ വളര്‍ത്താന്‍ പ്രത്യക്ഷവും പരോക്ഷവുമായി ഒരു പാട് പേര്‍ നമ്മുടെ ച്ചുട്ടിലുമുണ്ട് . അവരെ തിരിച്ചറിയുക ഒറ്റപെടുത്തുക . മതമല്ല ഒന്നിന്റെയും അടിസ്ഥാനം അതിലുപരി മനുഷ്യസ്നേഹം ആണ് . മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞാല്‍ മതി . ഇങ്ങനെ സമൂഹത്തില്‍ സമാധാനവും ശാന്തിയും കൈവന്നുകൊള്ളും
Jul 21, 2010
യാത്രാമൊഴി
. ജീവിതം സുഖവും ദുഖവും ചേര്‍ന്നതായിരിക്കും , ദുഃഖങ്ങള്‍ മാത്രമേയുള്ളൂ അന്ന് വിചാരിച്ചു ജീവിതത്തില്‍ നിന്നും ഒളിചോടരുത് . മറ്റുള്ളവരുടെ ഇടയില്‍ എന്നും വലിയവനാകണം എന്നത് നല്ലത് തന്നെ പക്ഷെ അതിനുവേണ്ടി മറ്റുള്ളവരുടെ സ്വകാര്യതകളെ ഹനിക്കും വിധം ആകരുത് അതൊരിക്കലും , ആരെയും തിരുത്താന്‍ ഞാനാരുമല്ല പക്ഷെ എനിക്കത് പരയാതിരിക്കനുമാകുന്നില്ല . പഠന കാലം അന്നത് വലിയൊരു സ്വത്താണ് സൌഹൃദങ്ങള്‍ അതിലുമപ്പുരവും .
ഒരിടവേള പോലുമില്ലാതെ ഈ വഴികളില്‍ നിന്നും നമ്മള്‍ പിരിയുകയാണ് , ഈ പഠന കാലത്ത് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു , മനസ്സിലാക്കിയിരുന്നതെല്ലാം തിരുതപ്പെടെണ്ടാതായിരുന്നു എന്നും പഠിച്ചു . എന്‍റെ ജീവിത വീക്ഷണങ്ങളെയും മാറ്റി മറിച്ചു . ജീവിത യാത്രയി എവിടെ വച്ചെങ്കിലും കാണാം അന്ന വിശ്വാസത്തോടെ
" ഇനിയും ഇവിടെ വിടരും വസന്തങ്ങളില്‍ കാണില്ല
നിങ്ങളും നിങ്ങള്‍ തന്ന സേനഹവും
അറിയാതെ പിരിയാം
പറയാതെ തുടരാം നമുക്കീ യാത്ര "
ഒരിടവേള പോലുമില്ലാതെ ഈ വഴികളില്‍ നിന്നും നമ്മള്‍ പിരിയുകയാണ് , ഈ പഠന കാലത്ത് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു , മനസ്സിലാക്കിയിരുന്നതെല്ലാം തിരുതപ്പെടെണ്ടാതായിരുന്നു എന്നും പഠിച്ചു . എന്‍റെ ജീവിത വീക്ഷണങ്ങളെയും മാറ്റി മറിച്ചു . ജീവിത യാത്രയി എവിടെ വച്ചെങ്കിലും കാണാം അന്ന വിശ്വാസത്തോടെ
" ഇനിയും ഇവിടെ വിടരും വസന്തങ്ങളില്‍ കാണില്ല
നിങ്ങളും നിങ്ങള്‍ തന്ന സേനഹവും
അറിയാതെ പിരിയാം
പറയാതെ തുടരാം നമുക്കീ യാത്ര "
ഈ സന്ധ്യയിലിനി യാത്രയില്ല
ചന്ദ്രന്മാരല്ല
ഞങ്ങളാരും
കേവലം തേനീച്ചകള്‍
ചേക്കേറാന്‍
ഇടം തേടിപ്പോകുന്നവര്‍
അറിയാം ഞങ്ങള്‍ക്ക്
ഇവിടെ ഇനിയും
വസന്തം വരും
സമയമില്ലതു കാത്തുനില്‍ക്കാനീ
പ്രകാശ വേഗത്തിന്‍റെ
ലോകത്ത്
പോകണം
പൂക്കളേ
കാത്തുവെക്കുക
നിങ്ങള്‍
ഞങ്ങള്‍ ഇരുട്ടിലാകുമ്പോള്‍
വഴികാട്ടാനൊരു
നക്ഷത്ര വെളിച്ചം
പകരം തരാന്‍
ഒന്നുമില്ലെന്‍
തൊണ്ടയില്‍ കുരുങ്ങിയൊരു
ആര്‍ദ്രമാം വാക്കുപോലും..
എങ്കിലും
കണ്ണില്‍ നിന്നുതിരുമീ
നീര്‍തുള്ളിയും
പിന്നെ
മനസ്സിന്റെ കോണിലൊരു
നിത്യമാമ്മോര്‍മ്മയും...
ഞങ്ങളാരും
കേവലം തേനീച്ചകള്‍
ചേക്കേറാന്‍
ഇടം തേടിപ്പോകുന്നവര്‍
അറിയാം ഞങ്ങള്‍ക്ക്
ഇവിടെ ഇനിയും
വസന്തം വരും
സമയമില്ലതു കാത്തുനില്‍ക്കാനീ
പ്രകാശ വേഗത്തിന്‍റെ
ലോകത്ത്
പോകണം
പൂക്കളേ
കാത്തുവെക്കുക
നിങ്ങള്‍
ഞങ്ങള്‍ ഇരുട്ടിലാകുമ്പോള്‍
വഴികാട്ടാനൊരു
നക്ഷത്ര വെളിച്ചം
പകരം തരാന്‍
ഒന്നുമില്ലെന്‍
തൊണ്ടയില്‍ കുരുങ്ങിയൊരു
ആര്‍ദ്രമാം വാക്കുപോലും..
എങ്കിലും
കണ്ണില്‍ നിന്നുതിരുമീ
നീര്‍തുള്ളിയും
പിന്നെ
മനസ്സിന്റെ കോണിലൊരു
നിത്യമാമ്മോര്‍മ്മയും...
Subscribe to:
Posts (Atom)