നിങ്ങള്‍ ആരൊക്കെയാണെന്ന് പറയട്ടെ?
എന്‍റെ നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും, സഹപ്രവര്‍ത്തകരും പിന്നെ എല്ലാവരും.
നിങ്ങള്‍ എന്നോട് എന്താണ് ചെയ്തതെന്നു അറിയാമോ?
എന്നെ എന്നോ എഴുതിത്തള്ളി, എന്‍റെ സ്വപ്നങ്ങളും.
പിന്നെ പടി അടച്ചു പിണ്ഡവും വെച്ചു.
എന്തിനെന്നോ?
ഞാന്‍ ധിക്കാരി, താന്തോന്നി.
അപ്രിയസത്യങ്ങള്‍ മുഖം നോക്കാതെ എഴുന്നള്ളിക്കുന്നവള്‍.
ഓഹോ, അപ്പോള്‍ നിങ്ങളാണോ ഉത്തരാധുനികര്‍?
നിങ്ങളുടെ നിയമപുസ്തകം ഞാന്‍ കണ്ടു.
എണ്ണിയാലൊടുങ്ങാത്ത നിയമങ്ങളും ചട്ടങ്ങളും പിന്നെ പ്രത്യയശാസ്ത്രങ്ങളും.
എല്ലാം അപൂര്‍ണ്ണം. അവ്യക്തം.
ശരി, എന്നാല്‍ ഞാന്‍ പോകട്ടെ.
അനുപ്രിയ രാജ്
This comment has been removed by a blog administrator.
ReplyDeletewhich administrator?? i mean i can still read it.. i mean i can see it.. i cant understand what's written..
ReplyDeleteis there a need to remove this post..??
Certain anonymous comments had to be removed.
ReplyDelete