മണ്ണും വീടുമില്ലാത്ത ഒരു ജനതയുടെ അസ്ഥിത്വം ആ ജനത എങ്ങിനെ നിര്‍വചിക്കാന്‍
പോകുന്നു എന്നതാണ് ഇന്ന് നമ്മുടെ രാജ്യത്ത്
അരങ്ങേറിക്കൊണ്ടിരിക്കുന്ന ഭൂ സമരങ്ങള്‍ നമ്മോടു പറയുന്നത് . യുഗങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെപ്രതിഷേധത്തിന്‍റെ
പ്രതിഫലനങ്ങളാണ് പ്രതിരോധവും സമരവുമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത് സമരങ്ങള്‍ ഉണ്ടാക്കുക എന്നതിനര്‍ത്ഥം ജീവിതത്തെ തിരയുക എന്നുകൂടിയാണ്. അഴുകിയ കരിപുരണ്ട തെരുവ് ജീവിതത്തെയല്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ അന്തസ്സുള്ള സ്വയം നിര്‍മ്മിതി സാധ്യമാകുന്ന ജീവിതത്തിന്‍റെ വഴിയാണ്
ഈ ജനത അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഈസമരം പൊടുന്നനെ ഉണ്ടായ ഒന്നല്ല. ഇതിനു ചരിത്രത്തിലെ ഓരോ ജനതയും സ്വയം നിര്‍മ്മിതിക്കുവേണ്ടി തയ്യാറായ ഒരു കാലത്തോളം പഴക്കമുണ്ട്. അല്ലെങ്കില്‍ സമൂഹത്തിന്‍റെ തട്ടുകള്‍രൂപപ്പെടുത്തപ്പെട്ട
ഒരുകാലത്തോളം പഴക്കമുണ്ട്. അങ്ങനെ ഒരു ജനത ഉണരുമ്പോള്‍ ആര്‍ക്കെല്ലാമോ ഭയപ്പാടുണ്ടാകുന്നുണ്ട്. ഭയം എന്നത് മുന്പ് ചെയ്ത കര്‍മ്മത്തിന്റെ അനന്തരഫലം കൂടിയാണ്. അതൊരു ഏറ്റെടുക്കാന്‍ തയ്യാറില്ലാത്തവന്‍റെ കുറ്റബോധമാണ്.അതൊരു മാനസിക പ്രതിഭാസമാണ്. അതില്ലാതിരിക്കുക എന്നത് സമരത്തിന്‍റെ ആവശ്യമാകുന്നു. അപ്പോള്‍ തര്‍ക്കം അല്ലെങ്കില്‍ സമരം നടക്കുന്നത് ഭയമില്ലാത്തവനും ബഹ്യപ്പെടുന്നവനും തമ്മിലാണ്
ഭയപ്പെടുന്നവര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമായി വരുന്നു. ചുറ്റുപാടും അഗ്നിവര്ഷിക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ത്തിയിട്ട് അവന്‍ നിര്ഭയത്തത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു
അവര്‍ സങ്കേതങ്ങളില്‍ സുഖമായി ജീവിതം നിര്‍മ്മിക്കുന്നു.
എന്നാല്‍ അപ്പോഴും മറ്റുള്ളവര്‍ ജീവിക്കുന്നത്/ജീവിതം തീര്‍ക്കുന്നത് ആകാശമെന്ന കൂരക്കു കീഴിലാണ്. മഴപെയ്യുമ്പോള്‍ സൂര്യന്‍ ചൂടാകുമ്പോള്‍ സ്വയം തലയ്ക്കു മീതെ പിടിച്ച രണ്ട് കയ്യുകളാണവന് വീട്. ഈ വീട്ടില്‍ നിന്നും മറ്റൊരു വീട് തേടാനുള്ളതാണ് സമരം. അവന്‍ നില്‍ക്കുന്നത് മണ്ണിലാണ്. അവന്‍ ജനിച്ച മണ്ണാണിത് പക്ഷെ ആമണ്ണ് ആരുടെതാണ് എന്നതാണ് തര്‍ക്കം. അപ്പോള്‍ രാജ്യം തന്നെ ഒരു തര്‍ക്കമായിത്തീരുന്നു. അപായകരമാണതിന്‍റെ ഫലം. (തുടരും)
No comments:
Post a Comment
Note: Only a member of this blog may post a comment.