Mar 31, 2010

പ്രണയത്തിനും മരണത്തിനും സൗഹൃദത്തിനും ശേഷം

കീര്‍ത്തനം നീയെന്നു ഞാന്‍നിനച്ചു...

രംഗമറിയാത്ത കോമാളി മുന്നില്‍
തീരാത്ത രാഗമായ് നീ നിലച്ചു
നിന്നിലലിയുവാന്‍ വെറുതെ കൊതിച്ചു
നിന്നിലലിയുവാന്‍ വെറുതേ കൊതിച്ചു...
സ്നേഹവും മോഹവും
ചലനവും ജീവന്‍റെ
രാഗവും താളവും നീയായ്

ഇന്ന് തീരേ മരിക്കാത്തോരോര്‍മ്മയായ്
നീ പോയ വഴിപാതി ഞാന്‍നടന്നു
നിന്‍, മുദ്രകള്‍ കനലായ് എരിഞ്ഞു
ഏകാന്ത വഴിയില്‍ തളര്‍ന്നു
കണ്ണില്‍ ഇരുളിലേക്കോഴുകുന്ന പുഴ തളിര്‍ത്തു
കണ്ണില്‍ ഇരുളിലേക്കോഴുകുന്നപുഴ തളിര്‍ത്തു.....
സൗഹൃദം നിര്‍ദ്ദയം അമ്പായ് തറച്ചു
ഏകാന്ത ചിന്തകള്‍ മാത്രം വിധിച്ചു
ജീവനൊഴുകുന്ന പുഴയ്ക്കിന്നു ചലനമില്ല
സൗഹൃദക്കൂട്ടിന്നു കാവലില്ല
ഒന്നുമേ കാണാത്ത ദൈവം
ഇരുളിലേക്കെന്നെ വിളിപ്പൂ
ജീവിതം കാണാത്ത സൗഹൃദം വേണ്ടിനി
ഇരുളില്‍ ചിരിക്കുന്ന ദൈവവും വേണ്ടാ ....
ജീവിതം കാണാത്ത സൗഹൃദം വേണ്ടിനി
ഇരുളില്‍ ചിരിക്കുന്ന ദൈവവും വേണ്ടാ.....

read it full in my personal blog.... kkibnu.blogspot.com

No comments:

Post a Comment

Note: Only a member of this blog may post a comment.