Jul 4, 2010

"കാക്കികള്‍ കൈകോര്‍ത്താല്‍"

പൊതുനിരത്തിലെ ഓട്ടോയില്‍ വിശ്വാസം ഇല്ലാത്തതിനാലാണോ ജനങ്ങള്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്?......
സുരക്ഷിതത്വവും, വിശ്വാസവും അടിവരയിട്ടുറപ്പിക്കാന്‍ പാവം ജനങ്ങള്‍ കാക്കിക്കുള്ളിലെ നിയമ പാലകരെ അമിതമായി വിശ്വസിക്കുന്നതിനാലാകാം തമ്പാനൂരിലെ യാത്രക്കാര്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്. അവിടെയും ചുണ്ണാമ്പ് കലക്കി പശുവിന്‍ പാലാക്കുന്നത് പാവം ജനങ്ങള്‍ അറിയുന്നില്ലല്ലോ, അതോ അറിയാത്തതായി നടിക്കുന്നതാണോ?? ഇന്ദന വില അടിക്കടി വര്‍ധിക്കുമ്പോള്‍ ഓട്ടോക്കാരുടെ സ്വഭാവവും അടിക്കടി മാറുന്നു. പക്ഷേ നിശ്ചിതമായ ബില്‍ അടിച്ചു പോകേണ്ട സ്ഥലത്ത് പോകാന്‍ യാത്രക്കാര്‍ പോലീസിനെ ആശ്രയിക്കുമ്പോള്‍ മുന്‍ കൂടി ചാര്‍ജടിച്ചു സുരക്ഷിതത്വവും, കൃത്യതയും ഉറപ്പിക്കുന്നു. പക്ഷേ ഇവിടെയും ഒരു ഒത്തുകളി ഉള്ളകാര്യം പുറത്തുള്ള ഓട്ടോക്കാര്‍ തന്നെ പറയുന്നു. അനുഭവങ്ങള്‍ ഒന്നു രണ്ടു തവണയായാല്‍ ശ്രദ്ധിക്കാതെ പോട്ടെ എന്നാവാം. എന്നും ആവര്‍ത്തിച്ചാല്‍ പാവം ജനങ്ങള്‍ എന്ത് ചെയ്യും????
സ്മിത

1 comment:

  1. ഇന്ദന വില അടിക്കടി വര്‍ധിക്കുമ്പോള്‍ ഓട്ടോക്കാരുടെ സ്വഭാവവും അടിക്കടി മാറുന്നു.ഓട്ടോ മാത്രമല്ലല്ലോ ഏല്ലാം കൂടുകയല്ല.പിന്നെ ജനത്തെ ബുദ്ധിമുട്ടിക്കാൻ ഒരു പ്രയോജനവും ഇല്ലാത്ത ഹർത്താലും

    ReplyDelete

Note: Only a member of this blog may post a comment.