ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍.........
പഞ്ഞക്കെടുതിയിലും പാട്ടും ഭജനയുമായിഒരു ജനത സമൃതിയുടെ നല്ലനാളുകളെ വരവേല്‍ക്കാന്‍ വ്രതമനുഷ്ഠിക്കുന്ന പുണ്യമാസം.രാമനാമജപം കൊണ്ട് മുഖരിതമായ ത്രിസന്ധ്യകള്‍ പുതിയ കാലത്തും കേരളിയ ഗൃഹാന്തരീക്ഷത്തില്‍ ഒരുമയുടെയും സന്തോഷത്തിന്റെയും സന്ദേശം പകരുകയാണ് .1982 ലെ വിശാലഹിന്ദു സമ്മേളനത്തിന്റെ ആഹ്വാവാനത്തോടെയാണ് കേരളം കര്‍ക്കിടകത്തെ രാമായണമാസമായി എറ്റെടുത്തത്.ശ്രീരാമന്റെ കഥ, ശ്രീരാമന്റെ മാര്‍ഗം അതാണ് രാമായണം. രാമായണത്തിന്റെ ആത്മാവറിയാന്‍ എന്നെന്നും നാം രാമകഥള്‍കേള്‍ക്കണം, പാടണം, ഓര്‍ക്കണം.ഇതിനുള്ള ഒരവസരമായി നാം ഈ കര്‍ക്കിടകത്തെ കാണണം.ജീവിതത്തിന്റെ നാല്‍ക്കവലയകളില്‍ വഴി പതറി നില്‍ക്കുന്ന സാധാരണക്കാരനെ രാമായണ പാരായണവും ശ്രവണവും പ്രചോദിപ്പിക്കുകയും നേര്‍വഴി നടത്തുകയും ചെയ്യുന്നു. സര്‍വത്ര വിലക്കയറ്റമായിരിക്കുന്ന ഈ കര്‍ക്കിടകത്തിലും മലയാളികള്‍ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് കഞ്ഞിവെച്ച് കുടിച്ചും ആരോഗ്യ പരിപാലനത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയും രാമായണ പാരായണം നടത്തിയും ക്ഷേത്രങ്ങളും ഹൈദവ ഭവനങ്ങളൂം രാമായണമാസത്തെ വരവേറ്റു കഴിഞ്ഞു. ഇനി ഇടര്‍ച്ചകളും പതര്‍ച്ചകളുമില്ലാത്ത, സമസ്ത ജീവജാലങ്ങള്‍ക്കും ഐശ്വര്യം വഴിയുന്ന നല്ല നാളിനായി രാമായണ മന്ത്രങ്ങള്‍ ഉരുവിട്ട് ഇനി മുപത്തൊന്ന് നാള്‍.........................
No comments:
Post a Comment
Note: Only a member of this blog may post a comment.