Jan 12, 2010

സക്കറിയയെ അപമാനിച്ചത് സംഘടനാ തീരുമാനമാണോ?

പയ്യന്നൂരില്‍ വെച്ച് സക്കറിയക്ക് എല്ക്കേണ്ടിവന്ന മാനനഷ്ടം ഈ സമൂഹത്തിനു അന്ഗീകരിക്കാനാവില്ല. കാരണം ഒരു ജനാധിപത്യ സമൂഹത്തിലെ അഭിപ്രായം പറയാനുള്ള അവകാശത്തെ നിഷേധിക്കലാണ് അത്. ഒരു പ്രസ്ഥാനത്തിന് ആലോചിച്ച അങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അത് ഒരു പ്രസ്ഥാനത്തിന്റെ തലയില്‍ കെട്ടിവെക്കുന്നതും ശരിയല്ല. എന്ത് ചെയ്താലും പ്രസ്ഥാനം ഏറ്റെടുത്തുകൊള്ളും എന്ന് അഹങ്കരിക്കുന്നവുരുടെ ധിക്കാരമാണ് ഇത്തരം സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നത്. ഇത്തരം ആളുകളാണ് നാടിനെ നശിപ്പിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന് ഇത്തരം സംഭവങ്ങളെ  ഉപയോഗിക്കുന്നവരെ കുറ്റം പറയരുത് കാരണം മാര്‍ദ്ടിച്ചവര്‍ ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇത്തരം ആളുകളാണ് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നത്. ഇത്തരം ആളുകളെ പ്രസ്ഥാനം തള്ളിപ്പറയുകയാണ് വേണ്ടത്. കാരണം പ്രസ്ഥാനം നിലനില്കണം. ഒരുകൂട്ടം മതതീവ്രവാദികള്‍ അവരുടെ മതത്തിനെ മോശമാക്കുന്നു. സമാന അനുഭവം ഇവിടെ രാഷ്ട്രീയത്തില്‍ നടക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. ഇത് നശിപ്പിക്കുന്നത് ഒരു നാടിനെയാണ്. ഇത്തരം ആളുകള്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ എടുത്തില്ലെങ്കില്‍ വര്‍ധിക്കുന്നത് ഈ പ്രവണത ആയിരിക്കും. കാരണം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്തുണ എന്ത് തോന്നിയവാസതിനും കിട്ടും എന്ന ചിന്ത ആളുകളെ പലതും ചെയ്യാന്‍ പ്രേരിപ്പിക്കും.

ഈ ആക്രമണം സാംസ്കാരിക കേരളത്തിന്‌ അപമാനമാണ്. പ്രതികരണം സ്വാഭാവികമാണ്. പക്ഷേ അതിനെ നേരിടെന്ട രീതി ഇതാണോ?

5 comments:

  1. thallu kollitharam paranjal malayali ennum thallu vangiyittund...athiniru sakkariya aavanamennilla

    ReplyDelete
  2. വേദിയറിഞ്ഞ് പ്രസംഗിക്കണമെന്ന് പിണറായി...
    അന്യായമായാലും കള്ളമായാലും വേദിയിലിരിക്കുന്നവരേയും ശ്രോതാക്കളേയും സുഖിപ്പിച്ചേ സംസാരിക്കാവൂ, ഇവിടങ്ങളില്‍ ഡിഫിക്കാരുണ്ട്.

    ReplyDelete
  3. Sakaria is trying to get publicity from the incident, what he told is wrong. To tell anything is not the freedom of writers.
    How could he tell that all DYFI activists are wrong in thought...I fell pity on the writer

    ReplyDelete
  4. da.. i saw PRASADETTAN 2day and discussed about this issue...

    ReplyDelete
  5. I SAW MY CLASSMATES VIEW. I COULDN'T AGREE WITH DYFI LEADERS OPINION.I CANNOT AGREE WITH CURRENT POLITICAL ISSUES

    ReplyDelete

Note: Only a member of this blog may post a comment.