Feb 11, 2010
ആര്‍ എസ് എസ്സും മഹാരാഷ്ട്രയും ചില ഓര്‍മ്മപ്പെടുത്തലുകളും
മറാത്താവാദമുയര്‍ത്തി രാഷ്ട്രത്തിനകത്ത് മറ്റൊരു രാഷ്ട്രം നിര്‍മ്മിക്കുന്ന ബാല്‍താക്കറെയുടെയും മക്കളുടെയും ഫാഷിസ്റ്റുനയങ്ങള്‍ അവസാനം സംഘപരിവാര്‍ ശക്തികള്‍ തന്നെ തള്ളിപ്പറയാന്‍ തയ്യാറായിരിക്കുന്നു. ഏതൊരു ഭാരതീയനെയും ആഹ്ലാദിപ്പിക്കുകയും പ്രതീക്ഷപകരുകയും ചെയ്യുന്ന തീരുമാനമാണിത്. എന്നാല്‍ സംഘപരിവാര്‍ കാലാകാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റുരാഷ്ട്രീയത്തിനും വംശീയവും ജാതീയവുമായ സങ്കുചിത പ്രത്യയശാസ്ത്രത്തിനും എതിരാകുന്ന അതിനേക്കാള്‍ തീവ്രവും ഇടുങ്ങിയതുമായ മറ്റൊരു സിദ്ധാന്തമാണ് മറാത്താവാദംഎന്ന് ആര്‍ എസ് എസ്സും കൂട്ടരും തിരിച്ചറിയുകയായിരുന്നു. ഇത് അവര്‍ക്കുതന്നെ അപകടമാകുമെന്നു അവര്‍ തിരിച്ചറിഞ്ഞപ്പോഴാണ് അവര്‍ നിലപാടുമാറ്റിയത്. അതിനര്‍ത്ഥം കൂട്ടരേ, ഞങ്ങള്‍ക്ക് ശിവസേനയോ എം എന്‍ എസ്സോ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ എന്തോ ചെയ്യാനുണ്ട് എന്നാണ്. നാം ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിഖുകാരനും പാര്‍സിയും ജൈനനും ഭക്തനും ഭക്തിയില്ലാത്തവനും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമായ ഭാരതീയര്‍ ജീവിക്കുന്ന ഇടത്തെ വീണ്ടും മലിനമാക്കാന്‍ സംഘപരിവാര്‍ ആയുധം മൂര്ച്ചകൂട്ടുന്നുണ്ട് എന്ന് നാം ബോധവാന്മാരാകുക. നമുക്കെന്തിനാണ് തമ്മില്തൊട്ടുകൂടാത്ത സ്പര്‍ധ.? എന്‍റെ അയല്‍വാസിയായ കളിക്കൂട്ടുകാരന്‍ ജോസും വിനോദും കൂട്ടിനില്ലാതെ എനിക്കെങ്ങിനെ ഒരു നാസിറോ മുഹമ്മദോ ആവാന്‍ കഴിയും? അല്ലെങ്കില്‍ അന്‍സാറോ ജൈസണോ ഇല്ലാതെ എനിക്കെങ്ങിനെ കൃഷ്ണനോ മുകേഷോ ആവാന്‍ കഴിയും? അറിയുക നമുക്ക് നമ്മളാകണമെങ്കില്‍ നമ്മുടെ ചുറ്റുപാടുകള്‍ നിലനില്‍ക്കണം.
അതുകൊണ്ടുതന്നെ ആര്‍ എസ് എസ്സിന്‍റെ നിലപാടുമാറ്റത്തില്‍ നമുക്ക് അവരോടൊപ്പം നില്‍ക്കാനാവില്ല. കാരണം എന്‍റെ കൂട്ടുകാര്‍ ശിവനെയും റഷീദിനേയും എനിക്ക് നഷ്ടപെടുത്തിയത് അവരാണ്. അവര്‍പടര്‍ത്തിയ വിഷാഗ്നിയിലാണ് എന്‍റെ പ്രസാദും റോഷനും മുസ്തഫയും എരിഞ്ഞമര്‍ന്നത്. അതുകൊണ്ട് തന്നെ നമുക്ക് ഓര്‍മ്മകളുണ്ടായിരിക്കണം. ഇന്നലെകളില്‍ ഞാനും അനിലും റോബിനുമെല്ലാം കളിച്ചുവളര്‍ന്ന ആല്‍തറയില്‍നിന്നും എത്ര പെട്ടന്നാണ് ഞങ്ങള്‍ പുറത്താക്കപ്പെട്ടത്! എല്ലാം അവരായി , അവര്‍ക്കായി. ആദ്യം അവര്‍ ഞങ്ങളോട് പറഞ്ഞത് ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യംവേണമെന്നാണ്. ഞങ്ങള്‍ക്കിടയില്‍ ഐക്യമില്ലെന്നു അവര്‍ തീരുമാനിക്കുകയായിരുന്നു. സൂക്ഷിക്കുക അവര്‍ എല്ലായ്പോഴും അങ്ങനെയൊക്കെയാണ്.....
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.