Mar 9, 2010

വാക്കുകളുടെ വയലില്‍

നഗ്നമാം പാദം

മുറിഞ്ഞുപോകും സഖീ
ചിന്താനുകങ്ങള്‍
ഉഴുതുമറിച്ചോരീ
വാക്കുകളുടെ
വയലിലെ
മൂര്‍ച്ചയേറുമീ
വായ്‌തലപ്പിലെ
നടപ്പാതയില്‍
വാക്കുകള്‍ വില്‍ക്കുന്ന
കവലയില്‍
സ്വപ്‌നങ്ങള്‍ കരിയുന്ന
വെയിലില്‍
മുള്ളുകൊണ്ട്
മുറിവേറ്റ മാരുതന്‍
പുല്ലാംകുഴലിന്‍
രന്ത്രത്തിലലിയവേ
ക്ഷയിക്കുന്നൂ സ്വരം
ഇടറുന്നു താളം
നോക്കൂ സഖീ
സൂക്ഷ്മമായ്‌
വാക്കുകള്‍ക്കിടയിലെ
വാക്കുകളേക്കാള്‍ വാചാലമാം
നിശ്ശബ്ദദ
ശാന്തത
ഭയാനകമാം
ശാന്തത
കാണ്‍ക നീ സഖീ
മാരുതന്‍റെ
മുറിവില്‍നിന്നുതിരുന്നു
വാക്കുകളുടെ
പൂക്കളും
നിശ്ശബ്ദമാം
ശാന്തിയും ....

No comments:

Post a Comment

Note: Only a member of this blog may post a comment.