Mar 8, 2010

ഒരു സുഹൃത്തിന്

വെറുതെയെന്നെ നീ നോക്കിയെങ്കില്‍
കാര്യമില്ലാതൊന്നു ശാസിച്ചിരുന്നെങ്കില്‍
സൗഹൃദം നീയൊന്നു ഭാവിച്ചിരുന്നെങ്കില്‍
ആരും കാണാതിങ്ങനെ
പേരില്ലാതാവില്ല ഞാന്‍
ആരുമറിയാതിങ്ങിനെ 
രൂപമില്ലാതാവില്ല 
ഞാന്‍
സൗഹൃദത്തിന്‍ പ്രയാണരേഖ
 തിരശ്ചീനം
സ്വാതന്ത്ര്യമാണതിന്‍ മാനം
മാനദണ്ടം ബഹുമാനം
കടലിരമ്പുന്ന  
നിന്‍ കണ്ണുകളില്‍
സൗഹൃദത്തിന്‍
കടലാസുതോണികണ്ട്
കണ്ണടക്കാന്‍ 
എനിക്കായിരുന്നെങ്കില്‍ 
ബന്ധത്തിന്‍ കാമ്പുകള്‍
കണ്ണിലെ തിരയിളക്കത്തില്‍   
കരളെടുക്കുമ്പോള്‍
കടലാസുതോണിയില്‍ 
നീയും ഞാനും
ഓര്‍മ്മകളിലേയ്ക്ക്  നടക്കാം
ആരാദ്യം....?
ഇടമില്ലിന്നെനിക്ക്
നിന്നില്‍ നിന്ന്
കൂടുവിട്ടുപോകാന്‍
സുഹൃത്തേ..... 

3 comments:

  1. നന്നായിട്ടുണ്ട്

    ReplyDelete
  2. "ഇടമില്ലിന്നെനിക്ക് നിന്നില്‍ നിന്ന് കൂടുവിട്ടുപോകാന്‍"

    പോകരുത്...പോയാല്‍ കൊല്ലും ഞാന്‍..........:)

    ReplyDelete
  3. ibnu.. entho oru muttu sooji thattiya pole.

    ReplyDelete

Note: Only a member of this blog may post a comment.