ആനിമേഷന്‍ ചിത്രങ്ങള്‍ വേണ്ട രീതിയില്‍
ജനങ്ങളിലെത്തുന്നില്ല : കരീം മേപ്പാടി
ആനിമേഷന്‍ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് ആനിമേഷന്‍ സംവിധായകന്‍ കരീം മേപ്പാടി അഭിപ്രായപ്പെട്ടു. ആനിമേഷന്‍ ഫിലിംസ് & ക്യാമ്പസ് ഫിലിം മേക്കിംഗ്: ഹോപ്‌സ് ആന്റ് ചലഞ്ചസ് എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനിമേഷന്‍ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്ന കാഴ്ചപ്പാട് മാറണം. ആനിമേഷന്‍ ചിത്രങ്ങളുടെ പ്രധാന വെല്ലുവിളി നിര്‍മ്മാതാവിനെ കണ്ടെത്തുകയെന്നതാണെന്ന് സിന്ധു സാജന്‍ പറഞ്ഞു. ഏറ്റവും ആസ്വാദ്യകരമായ രീതിയില്‍ കഥ പറയുക എന്നതാണ് മറ്റൊരു വെല്ലുവിളിയെന്ന് ധനീഷ് ജെയിംസണ്‍ കൂട്ടിച്ചേര്‍ത്തു. ക്യാമ്പസ് ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഘടകം ഒരു പ്രശ്‌നമല്ല. ക്യാമ്പസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്യാമ്പസുകള്‍ തന്നെ ഒരു വേദിയാണെന്ന് ക്യാമ്പസ് ഫിലിം സംവിധായകന്‍ മഹേഷ് എ പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ ടിന്റുമോന്‍ പി വര്‍ക്കി, രോഹിണി കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ വി രമണി മോഡറേറ്ററായിരുന്നു.
No comments:
Post a Comment
Note: Only a member of this blog may post a comment.