ഇന്‍ ക്യാമറയും, ദി സണ്‍ ബിഹൈന്‍ഡ് ദി ക്ലൗഡും മികച്ച ഡോക്യുമെന്ററികള്‍
തിരുവനന്തപുരം: മൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ലോംഗ് ഡോക്യുമെന്ററിയ്ക്കുളള അവാര്‍ഡ് രഞ്ജിത് പാലിത് സംവിധാനം ചെയ്ത ഇന്‍ ക്യാമറയും റിതുസരിനും ടെന്‍സിംഗും സോനവും ചേര്‍ന്ന് സംവിധാനം ചെയ്ത ദി സണ്‍ ബിഹൈന്‍ഡ് ദി ക്ലൗഡ് എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. ഒരുലക്ഷംരൂപയാണ് അവാര്‍ഡ്തുക. തുക തുല്യമായി പങ്കിടും.ഷോട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മോനി ബെന്‍സിയും ജോഷി ജോസഫും ചേര്‍ന്ന് സംവിധാനം ചെയ്ത മഹാശ്വേതാദേവി ക്ലോസ്-അപ് എന്ന ചിത്രം നേടി. അന്‍പതിനായിരം രൂപയാണ് അവാര്‍ഡ് തുക. ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ, അജന്‍ സംവിധാനം ചെയ്ത ആതിര10 സി എന്നിവ മികച്ച ചിത്രങ്ങളായി. അന്പതിനായിരം രൂപയുടെ സമ്മാനങ്ങള്‍ രണ്ടു ചിത്രങ്ങളും പങ്കിടും. മികച്ച ആനിമേഷന്‍ ചിത്രത്തിനുളള അവാര്‍ഡ് മൈ ഹോം ഈസ് ഗ്രീന്‍ നേടി. ഇരുപത്തിഅയ്യായിരം രൂപയാണ് അവാര്‍ഡ് തുക. മികച്ച ക്യാമ്പസ് ചിത്രത്തിനുളള അവാര്‍ഡ് ടിന്റു പി വര്‍ക്കി സംവിധാനം ചെയ്ത 3ജി നേടി. പതിനായിരം രൂപയാണ് അവാര്‍ഡ് തുക. മികച്ച ഡോക്യുമെന്ററി ക്യാമറാമാനുളള നവ്‌റോസ് കോണ്‍ട്രാക്ടര്‍ അവാര്‍ഡ് കെ അപ്പലസ്വാമി നേടി. മ്യൂസിക് വിഡിയോ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായ ചിത്രങ്ങളില്ല. കൈരളിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എം എ ബേബി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
No comments:
Post a Comment
Note: Only a member of this blog may post a comment.