സമരം, സമരം, സമരം..... എവിടെ തിരിഞ്ഞാലും സമരം. എന്തിനു വേണ്ടി ഈ സമരം. അധ: ക്രിതന്റെയും, കീഴാളന്‍റെയും അവകാശങ്ങള്‍ നേടിയെടുക്കണോ .........?അല്ല, അധികാരത്തിന്‍റെയും, പണത്തിന്‍റെയുംലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നുകരാന്‍ .....
മാറുന്ന സമരരൂപങ്ങള്‍, ധര്‍ണ, പിക്കെറ്റിംഗ്, സത്യാഗ്രഹം, ബന്തുകള്‍, ഹര്‍ത്താലുകള്‍, എന്നിവ വെറും ആചാര സമരങ്ങളും, ചടങ്ങുകളും ആയി ഒതുങ്ങുന്നു. നിരാഹാര സത്യാഗ്രഹ സമരങ്ങളുടെ ഊര്‍ജ്ജവും, സാധ്യതയും ഗാന്ധിജിയോട് ചേര്‍ത്ത് വായിച്ചവര്‍ വെറും സത്യാഗ്രഹ സമരങ്ങളാക്കി ചുരുക്കുമ്പോഴും വിലക്കെടുക്കപ്പെട്ട അണികളുടെ സമരങ്ങളായി ഇന്നത്തെ സമരങ്ങള്‍ ചുരുങ്ങുന്നു.
ഒരു ദേശീയ പാര്‍ടിയില്‍ നിന്നടര്‍ന്നു മാറി കൊച്ചുകൊച്ചു രാഷ്ട്രീയ പാര്‍ടികളില്‍ കഞ്ഞിയും, ബിരിയാണിയും നല്‍കി അണികളെ കൂട്ടുന്ന അപഹാസ്യമായ കാഴ്ച വരെ നാം കണ്ടിരിക്കുന്നു. "ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുന്ന അധര്‍മ്മ ശാസ്ത്രത്തെ ഇപ്പോഴത്തെ സമര രീതിയെ സമര ആഭാസങ്ങള്‍ എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാന്‍!" ഇന്ത്യന്‍ ഉത്പാദന ക്ഷമതയെ തടസ്സപ്പെടുത്തുന്ന ഹര്‍ത്താല്‍, ബന്ദ്, ആഘോഷങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു കൊണ്ടുള്ള ജപ്പാനിലെ സമര രീതി കണ്ടു ലജ്ജിച്ചിരുന്നെങ്കില്‍............
കാലിക സമരങ്ങള്‍ക്ക് കാലിക മാറ്റം ഉണ്ടാവാതെ ആചാര സമരങ്ങളാല്‍ വിരസത ഉളവാക്കുമ്പോള്‍, പരിശോധനാ രീതികള്‍ ഇല്ലാത്തതും, പുന:പരിശോധന ഇല്ലാത്ത സമരങ്ങളും, ആവര്‍ത്തന വിരസത കൊണ്ടു കാലഹരണ പെട്ടു വരുമ്പോള്‍ ഭരണവും സമരവും അപഹാസ്യങ്ങള്‍ ഏറ്റു വാങ്ങുന്നു. അധികാരികളുടെ കണ്ണ് തുറപ്പിക്കാം എന്ന വ്യാജേന ഒരേ പ്രസ്ഥാനത്തില്‍ തന്നെ സമരം ഉണ്ടാവുന്നു എന്നതും കാലവൈഭവം.
സ്വയം വിമര്‍ശന സമരങ്ങള്‍ ഇല്ലാതെ സമരങ്ങളെ അടിച്ചേല്‍പ്പിക്കുന്ന മുദ്രാവാക്യങ്ങളുടെ വിവരക്കേടുകള്‍ മൂത്ത് നരച്ചു, സമര പെന്‍ഷന്‍ വാങ്ങാനാണ് ശ്രമിക്കുന്നത്. പക്ഷേ നിരാഹാര സത്യഗ്രഹങ്ങള്‍ക്ക് വംശ നാശം സംഭവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തെലുന്ഗാനയിലെ നിരാഹാര സമരം ഇന്നും അധികാരികള്‍ക്ക് കീഴടങ്ങിയ ചരിത്ര വിജയം തന്നെ.
"കാലാതിവര്‍ത്തിയും, ഹൃദയങ്ങളില്‍ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കുന്നതും, ആശയ ഗര്‍ഭം പേറുന്ന മുദ്രാവാക്യങ്ങളാല്‍ മുഖരിതമായതും, ധര്‍മ്മം ശാസ്ത്രം സംസ്ഥാപിക്കുന്നതിനു വേണ്ടിയും ഈ കുരുക്ഷേത്ര ഭൂമിയില്‍ ഓരോ മനുഷ്യനും അവനോടും, അവന്‍റെ വര്‍ഗ്ഗ ശത്രുവിനോടും സഹജീവികളുടെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന കാലത്തിന്റെ വരവിനായി ചെയ്യുന്ന പോരാട്ടങ്ങളുടെ ഉപജീവനമാണ് സമരം".
"സമരങ്ങള്‍ക്ക് ശ്രീ കൃഷ്ണനെ പ്പോലെ ധര്‍മ്മം സംസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെകില്‍............. "
(സ്മിത)
No comments:
Post a Comment
Note: Only a member of this blog may post a comment.