വെറുതെയെന്നെ നീ നോക്കിയെങ്കില്‍ 
കാര്യമില്ലാതൊന്നു ശാസിച്ചിരുന്നെങ്കില്‍
സൗഹൃദം നീയൊന്നു ഭാവിച്ചിരുന്നെങ്കില്‍
ആരും കാണാതിങ്ങനെ
പേരില്ലാതാവില്ല ഞാന്‍
ആരുമറിയാതിങ്ങിനെ 
രൂപമില്ലാതാവില്ല 
ഞാന്‍
സൗഹൃദത്തിന് പ്രയാണരേഖ
 തിരശ്ചീനം 
സ്വാതന്ത്ര്യമാണതിന്‍ മാനം 
മാനദണ്ടം ബഹുമാനം 
കടലിരമ്പുന്ന  
നിന് കണ്ണുകളില്‍
സൗഹൃദത്തിന്
കടലാസുതോണികണ്ട്
കണ്ണടക്കാന്‍ 
എനിക്കായിരുന്നെങ്കില്‍ 
ബന്ധത്തിന് കാമ്പുകള്‍
കണ്ണിലെ തിരയിളക്കത്തില്‍   
കരളെടുക്കുമ്പോള്
കടലാസുതോണിയില്‍  
നീയും ഞാനും 
ഓര്‍മ്മകളിലേയ്ക്ക്  നടക്കാം
ആരാദ്യം....? 
ഇടമില്ലിന്നെനിക്ക്
നിന്നില്‍ നിന്ന് 
കൂടുവിട്ടുപോകാന്
സുഹൃത്തേ..... 
 

 
നന്നായിട്ടുണ്ട്
ReplyDelete"ഇടമില്ലിന്നെനിക്ക് നിന്നില്‍ നിന്ന് കൂടുവിട്ടുപോകാന്"
ReplyDeleteപോകരുത്...പോയാല്‍ കൊല്ലും ഞാന്‍..........:)
ibnu.. entho oru muttu sooji thattiya pole.
ReplyDelete