ഒരു കലയും നശിക്കുന്നില്ല -രൂപാന്തരപ്പെടുകയാണ്': ബോസ് കൃഷ്ണമാചാരി
ഒരു കലയും നശിക്കുന്നില്ല, കാലാനുസൃതമായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നതെന്ന് ബോസ് കൃഷ്ണമാചാരി അഭിപ്രായപ്പെട്ടു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച വീഡിയോ ആര്‍ട്ട് എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പിന്തുണ ലഭിക്കുകയാണെങ്കില്‍ മാത്രമേ ഇതുപോലുള്ള കലയ്ക്ക് വളരാന്‍ സാധിക്കുകയുള്ളുവെന്ന് വീഡിയോ ആര്‍ട്ടെന്ന കലയെ ആമുഖമായി അവതരിപ്പിച്ച ജോണി എം എല്‍ പറഞ്ഞു. പൂര്‍ണ്ണമായും വീഡിയോ ആര്‍ട്ടിനെ അവതരിപ്പിക്കുന്ന കലാകാരന്മാരും തങ്ങളുടെ കലയില്‍ വീഡിയോ ആര്‍ട്ടിനെ ഉള്‍ക്കൊള്ളിക്കുന്ന കലാകാരന്മാരുമുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച്, വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പുതിയ കലകളെ പരിചയപ്പെടാനുള്ള സാധ്യത ഏറെയാണ്. വീഡിയോ ആര്‍ട്ട് പ്രസക്തമാകുന്നത് അത് അവതരിപ്പിക്കപ്പെടുന്ന പ്രത്യേക സാമൂഹിക സാഹചര്യത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോട്ടല്‍ ഹൊറൈസണില്‍ നടന്ന ചര്‍ച്ചയില്‍ ചിത്രകാരനായ ജിജി സ്‌കറിയ , ക്യുറേറ്റര്‍ ജോണി എം എല്‍, ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ലത കുര്യന്‍ മോഡറേറ്ററായിരുന്നു,
No comments:
Post a Comment
Note: Only a member of this blog may post a comment.