Jun 11, 2010

Documentary& short film festival

തിരുവനന്തപുരം: സര്‍ഗ്ഗാത്മക ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തിലെ ഇരുട്ട് അകറ്റാന്‍ സാധിക്കുകയുള്ളുവെന്ന് വിദ്യാഭ്യാസ-സാംസ്‌കാരിക മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു. മൂന്നാമത് കേരള രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സര്‍വ്വകലാശാലാടിസ്ഥാനത്തില്‍ ക്യാമ്പസ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച സിനിമ സംസ്ഥാനതലത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ചടങ്ങില്‍ ശിവന്‍കുട്ടി എം എല്‍ എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റിവല്‍ ബുക്ക് മന്ത്രി എം എ ബേബി ഡോക്യുമെന്ററി ജൂറി ചെയര്‍പേഴ്‌സണ്‍ ദീപ ധന്‍രാജിന് നല്‍കിയും ഡെയ്‌ലി ബുള്ളറ്റിന്‍ ശിവന്‍കുട്ടി എം എല്‍ എ ഫിക്ഷന്‍ ജൂറി ചെയര്‍മാന്‍ കുന്ദന്‍ ഷായ്ക്ക് നല്‍കിയും പ്രകാശനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ വി കെ ജോസഫ് ഉദ്ഘാടന ചിത്രം 'ചില്‍ഡ്രന്‍ ഓഫ് പയറി'നെ പരിചയപ്പെടുത്തി. ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ മേളയെക്കുറിച്ച് ആമുഖ സംഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍ സ്വാഗതവും സെക്രട്ടറി കെ എസ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന ചിത്ര സംവിധായകന്‍ രാജേഷ് എസ് ജാല ചടങ്ങില്‍ പങ്കെടുത്തു

No comments:

Post a Comment

Note: Only a member of this blog may post a comment.