Jul 8, 2010

SPAIN SQUAD



Hurrahhhhhhhhhhhhhh! yes, the SPAIN................... no doubt for the world.
They are the real warriors of the WORLD CUP FOOT BALL!!!!!!!!. Only one match before them to be the REAL HERO'S OF THE WORLD....................
German octopus decides and the SPAIN obey its ambition............. WAIT & SEE what's happening next?

സര്‍ഗാത്മകത സമയം നോക്കാതെ എത്തിയപ്പോള്‍....


ഒട്ടും ബോറടിയില്ലാത്ത ഏതോ ക്ലാസില്‍ എന്‍റെസുഹൃത്തിന്‍റെ മനസ്സില്‍ നൃത്തമാടിയ സര്‍ഗാത്മകത ,എന്‍റെ നോട്ട് പുസ്തകം ഏറ്റുവാങ്ങിയപ്പോള്‍.....

ഇന്നലെ ഉച്ചക്ക് ഞാനൊരു വഴി കണ്ടു
ചീറി പായുന്ന ഉറുമ്പുകള്‍
ഒന്നിന് പുറകെ ഒന്നായി
ജീവന്‍ തേടി ,അന്നം തേടി ഒത്തൊരുമിച് ഒരു വരി കണ്ടു
കണ്ടില്ല ഞാന്‍ അതിന്‍ നൊമ്പരം
തേങ്ങുന്ന മനസിന്‍വിയര്‍പ്പും
അന്നം തേടി അലഞ്ഞൊരു കുന്നിന്‍
വഴി തേടി പോകുന്ന ഭ്രാന്തരെ നിങ്ങള്‍ ,
ചവിട്ടി അരയ്ക്കരുതൊരിക്കലും.........

Jul 7, 2010



ITS JUST ONLY FEW MORE HOURS FOR THE REAL FINAL OF THE WORLD CUP................ YES, THE ONE AND ONLY SPAIN WILLBE.......................! Can't guess Yeahhh.!!!!!!!!!!!!!!!

Jul 6, 2010

Capital Punishment

Capital punishment also known as death penality, is essentially the execution of an individual as punishment for offence by a state. The crimes which can lead to capital punishment are called capital crimes or capital offenceses. Earlier the killing of criminals and political oppenents was prevelent in almost every civilization.

The supreme court of india ruled in 1983 that the death penality should be imposed only in the 'rarest of the rare cases'  are murder bank robbery with murder, abetting the suicide of a child or insane person, waging war against the nation and abetting mutiny by a member of the armed forces . In recent years the death penality has been imposed under new anti-terrorism legislation for people convicted of terrorist activities

Muhammed Afsal (Afsal Guru) was convicted of conspiracy in connection with the 2001 indian parliament attack and was sentenced to death. The supreme court of india upheld the sentence , ruling that the attack " shocked the conscience of the society at large ".Afsal was scheduled to be excuted on october 20 , 2006 but the sentence was stayed.

According to Amnesty international a human rights NGO ,death sentence is retained by the legal system of only at present  while nearly two thirds of the countries of the world have either

Jul 5, 2010

"തിരുനലൂരിന്‍റെ ഓര്‍മയ്ക്ക്"

                                     താമരയിലയില്‍ ഇറ്റു വീണ ആകാശ നീലിമയുടെ ഒരു തുള്ളി പോലെ എന്നും ഓര്‍മിക്കാന്‍ പ്രേമം മധുരമാണ്, ധീരമാണ് എന്നു പറഞ്ഞ പ്രിയ കവി. അഷ്ടമുടി കായലിന്‍റെ അരുമ സന്തതിയായി ജീവിച്ച പ്രശസ്ത കവി ശ്രീ തിരുനല്ലൂര്‍ കരുണാകരന്‍ മരിച്ചിട്ട് ഇന്ന് ( 5 .7 .2010 ) നാല് വര്‍ഷം.
മലയാളത്തിലെ ഏറ്റവും മനോഹര കാവ്യങ്ങളില്‍ ഒന്നായ റാണിയും. താഷ്കണ്ട്, ഒരു മഹായാനത്തിന്റെ പര്യവസാനം, മേഘ സന്ദേശത്തിന്റെ മലയാളം പരിഭാഷ, മലയാള ഭാഷയുടെ പരിണാമം, സിദ്ധാന്തങ്ങളും വസ്തുതകളും എന്നു തുടങ്ങി മലയാളത്തിനു എന്നും ഓര്‍മിക്കാന്‍ വയലാര്‍ പുരസ്കാരം ഉള്‍പടെ നിരവധി പുരസ്കാരര്‍ഹാനായ തിരുനല്ലൂര്‍ കരുണാകരന്‍ എന്ന വലിയ കവിയെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.

Jul 4, 2010

"കാക്കികള്‍ കൈകോര്‍ത്താല്‍"

പൊതുനിരത്തിലെ ഓട്ടോയില്‍ വിശ്വാസം ഇല്ലാത്തതിനാലാണോ ജനങ്ങള്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്?......
സുരക്ഷിതത്വവും, വിശ്വാസവും അടിവരയിട്ടുറപ്പിക്കാന്‍ പാവം ജനങ്ങള്‍ കാക്കിക്കുള്ളിലെ നിയമ പാലകരെ അമിതമായി വിശ്വസിക്കുന്നതിനാലാകാം തമ്പാനൂരിലെ യാത്രക്കാര്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്. അവിടെയും ചുണ്ണാമ്പ് കലക്കി പശുവിന്‍ പാലാക്കുന്നത് പാവം ജനങ്ങള്‍ അറിയുന്നില്ലല്ലോ, അതോ അറിയാത്തതായി നടിക്കുന്നതാണോ?? ഇന്ദന വില അടിക്കടി വര്‍ധിക്കുമ്പോള്‍ ഓട്ടോക്കാരുടെ സ്വഭാവവും അടിക്കടി മാറുന്നു. പക്ഷേ നിശ്ചിതമായ ബില്‍ അടിച്ചു പോകേണ്ട സ്ഥലത്ത് പോകാന്‍ യാത്രക്കാര്‍ പോലീസിനെ ആശ്രയിക്കുമ്പോള്‍ മുന്‍ കൂടി ചാര്‍ജടിച്ചു സുരക്ഷിതത്വവും, കൃത്യതയും ഉറപ്പിക്കുന്നു. പക്ഷേ ഇവിടെയും ഒരു ഒത്തുകളി ഉള്ളകാര്യം പുറത്തുള്ള ഓട്ടോക്കാര്‍ തന്നെ പറയുന്നു. അനുഭവങ്ങള്‍ ഒന്നു രണ്ടു തവണയായാല്‍ ശ്രദ്ധിക്കാതെ പോട്ടെ എന്നാവാം. എന്നും ആവര്‍ത്തിച്ചാല്‍ പാവം ജനങ്ങള്‍ എന്ത് ചെയ്യും????
സ്മിത

Jul 3, 2010

കുറ്റബോധം

കൈയില്‍ ചോര പുരണ്ടിരിക്കുന്നു.വല്ലാത്ത അസ്വസ്ഥത. കൈ കഴുകണം, പക്ഷേ അടുത്തൊന്നും വെള്ളമില്ല. ചുറ്റും കട്ടപിടിച്ച ചോരയുടെ മരവിപ്പ്. അവന് അസഹിനീയമായ മടുപ്പ് തോന്നി. പക്ഷേ ആ മരവിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയൊന്നും കണ്ടില്ല. അവന്‍ തന്റെ മുഷിഞ്ഞ ഉടുപ്പില്‍ കൈ തുടച്ചു. നഖങ്ങല്‍ക്കിടയിലും ചോര. മസ്തിഷ്കത്തിലേക്ക്‌ തുളഞ്ഞുകയറുന്ന ഗന്ധവും. ഒരിറ്റു ജലം കിട്ടാന്‍ അവന്‍ വല്ലാതെ കൊതിച്ചു.
കണ്ണുകള്‍ അടച്ചു ഇരുട്ടാക്കിനോക്കി. കണ്ണുകള്‍ തുറക്കാതെ തന്നെ രണ്ടടി മുന്നോട്ടുനടന്നു. പെട്ടന്നു മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. അവന്‍ കണ്ണുകള്‍ തുറന്നു കോള്‍ എടുത്തു.
"അതേ
എല്ലാം കഴിഞ്ഞു, അവന്റെ ശല്യം ഇനി ഉണ്ടാകില്ല.
മ്.. പറഞ്ഞ കാശ് . ..
ശരി.
അടുത്ത ക്വട്ടേഷനോ.... എവിടയാണ്??
ശരി. അക്കാര്യം ഞാനേറ്റു..."

ഫോണ്‍ കീശയിലിട്ട്‌  ചോരയില്‍ ചവിട്ടി അവന്‍ നടന്നു. മനസ്സില്‍ തലപൊക്കിയ കുറ്റബോധത്തെ കുഴിച്ചുമൂടി, വീണ്ടും കൈകളില്‍ ചോര പുരട്ടാന്‍ ..


TIME; its a wonderful thing that ever found by man in his LIFE TIME.
TIME waits for no man; another great sententence created by man, related to TIME.
TIME is MONEY
I know this whole things well, about TIME ,
I know TIME is important for all.
Then now also I think about one thing, why I can't be punctual in my LIFETIME?

LOVE


i like you means.....................?
i don't know..........................!
i love you means.................?
i don't know........................!
Then what is love or like..............?
its nothing...................
some symbols which have the meanings given by someone, and followed by the whole as some intresting words for their intresting feelings.........................!

Jul 2, 2010

               അങ്ങനെ പുതിയൊരു ആഗസ്റ്റ്‌  മൂന്നാം  തീയതി ആയി .വീണ്ടും പുതുമയുടെയും വ്യത്യസ്ഥതയുടെയും  10 മാസങ്ങളെ താലോലിക്കാന്‍ ചുവന്ന കസേരകളും  തയ്യാറായി .പുത്തന്‍ ശബ്ദ കോലാഹലങ്ങള്‍ക്കായി  നമ്മുടെ ക്ലാസ് ചുമരുകളും ...പാവം ജൂലൈ 2 . വിങ്ങലുകളോടെ ആണോ ആവോ വിടപറഞ്ഞത്‌ .ഓ എന്തിനു ?എന്തൊക്കെ ആയിരുന്നു കാട്ടികൂട്ടിയത് .എല്ലാം എല്ലാവരുടെയും ശരികള്‍ മാത്രം ..എപ്പോഴെങ്കിലും ഓര്‍മിക്കുമോ  ഈ ശരികളെ.......?  5 വര്‍ഷങ്ങള്‍ക്കു ശേഷം  കാണുമ്പോള്‍ നമ്മളൊക്കെ എന്തായി ,ആരായി  ,എങ്ങനെയായി    ,എവിടെയായി ...അന്നങ്കിലും നിഷ്കളങ്കമായി ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍ ദൈവമേ .............
 സ്മിത {ej}

Jun 27, 2010

മരിക്കുന്നില്ല.......

...മലയാള ചലച്ചിത്ര ലോകത്തെ അതികായനായ ലോഹിതദാസ് മരിച്ചിട്ട്‌ ഒരു വര്ഷം പൂര്‍ത്തിയാകുന്നു...ഇന്ന്..മലയാള മണ്ണിന്റെ പ്രതൃതി സമ്പത്തിനെ മനസ്സിലെക്കാവഹിക്കുകയും അത് അക്ഷരങ്ങളിലൂടെ ജനതയ്ക്ക് സമ്മാനിക്കുകയും ചെയ്ത അതുല്യപ്രതിഭ നമ്മളെ വിട്ടുപിരിഞ്ഞ ദിവസം... ഓര്‍ത്തും ഓര്‍ക്കാതെയും ഒരുവര്‍ഷം.. ഈ കാലയളവില്‍ ഒട്ടേറെ കലാകാരന്‍മാര്‍ യാത്ര പറഞ്ഞു.. അവര്‍ക്കെല്ലാം അവരുടെതായ സര്‍ഗ പ്രതിഭ ഉണ്ടായിരുന്നു.. എന്ന്നാല്‍ ലോഹിതദാസ് എന്ന കലാകാരന്‍ കലയെ വാരിപ്പുനര്‍ന്ന്‍ ആര്‍ത്തി തീരാത്ത ഒരു പച്ചയായ മനുഷ്യനായിരുന്നു.. അദ്ധേഹത്തിന്റെ കഥകളും തിരക്കതകളും പിന്നെ സിനിമ കളും.. മലയാള മനസ്സിന് ആര്‍ദ്രതകള്‍ നല്‍കുന്ന എന്തോ ഒന്നായിരുന്നു..അത് അധേഹത്തില്‍ മാത്രം കാണാന്‍ കഴിയുന്ന അദ്രിശ്യമായ ഒന്ന്...പൈങ്കിളി കഥകള്‍ കൊണ്ട് മനുഷ്യമനസ്സിനെ ഹരം പിടിപ്പിക്കുന്ന നിരവധി കഥകളും സിനിമ കളും നമ്മള്‍ കണ്ടു ഉപക്ഷിച്ചുവെങ്കിലും എഴുത്തിന്റെ ആധിത്വതിലും ഒവ്നിത്യതിലും ലോഹിതദാസ് ഉരചുനിഒന്നു എന്ന കൈതപ്രത്തിന്റെ പരാമര്‍ശം എത്രയോ ശരി..ആ സര്‍ഗ മനസ്സിന് മുന്നില്‍ ആയിരം നമോവാകം..

Jun 17, 2010

"മാറുന്ന സമരമുഖം"

                            സമരം, സമരം, സമരം..... എവിടെ തിരിഞ്ഞാലും സമരം. എന്തിനു വേണ്ടി ഈ സമരം. അധ: ക്രിതന്റെയും, കീഴാളന്‍റെയും അവകാശങ്ങള്‍ നേടിയെടുക്കണോ .........?അല്ല, അധികാരത്തിന്‍റെയും, പണത്തിന്‍റെയുംലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നുകരാന്‍ .....


മാറുന്ന സമരരൂപങ്ങള്‍, ധര്‍ണ, പിക്കെറ്റിംഗ്, സത്യാഗ്രഹം, ബന്തുകള്‍, ഹര്‍ത്താലുകള്‍, എന്നിവ വെറും ആചാര സമരങ്ങളും, ചടങ്ങുകളും ആയി ഒതുങ്ങുന്നു. നിരാഹാര സത്യാഗ്രഹ സമരങ്ങളുടെ ഊര്‍ജ്ജവും, സാധ്യതയും ഗാന്ധിജിയോട് ചേര്‍ത്ത് വായിച്ചവര്‍ വെറും സത്യാഗ്രഹ സമരങ്ങളാക്കി ചുരുക്കുമ്പോഴും വിലക്കെടുക്കപ്പെട്ട അണികളുടെ സമരങ്ങളായി ഇന്നത്തെ സമരങ്ങള്‍ ചുരുങ്ങുന്നു.
                       ഒരു ദേശീയ പാര്‍ടിയില്‍ നിന്നടര്‍ന്നു മാറി കൊച്ചുകൊച്ചു രാഷ്ട്രീയ പാര്‍ടികളില്‍ കഞ്ഞിയും, ബിരിയാണിയും നല്‍കി അണികളെ കൂട്ടുന്ന അപഹാസ്യമായ കാഴ്ച വരെ നാം കണ്ടിരിക്കുന്നു. "ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുന്ന അധര്‍മ്മ ശാസ്ത്രത്തെ ഇപ്പോഴത്തെ സമര രീതിയെ സമര ആഭാസങ്ങള്‍ എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാന്‍!" ഇന്ത്യന്‍ ഉത്പാദന ക്ഷമതയെ തടസ്സപ്പെടുത്തുന്ന ഹര്‍ത്താല്‍, ബന്ദ്‌, ആഘോഷങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു കൊണ്ടുള്ള ജപ്പാനിലെ സമര രീതി കണ്ടു ലജ്ജിച്ചിരുന്നെങ്കില്‍............


                      കാലിക സമരങ്ങള്‍ക്ക് കാലിക മാറ്റം ഉണ്ടാവാതെ ആചാര സമരങ്ങളാല്‍ വിരസത ഉളവാക്കുമ്പോള്‍, പരിശോധനാ രീതികള്‍ ഇല്ലാത്തതും, പുന:പരിശോധന ഇല്ലാത്ത സമരങ്ങളും, ആവര്‍ത്തന വിരസത കൊണ്ടു കാലഹരണ പെട്ടു വരുമ്പോള്‍ ഭരണവും സമരവും അപഹാസ്യങ്ങള്‍ ഏറ്റു വാങ്ങുന്നു. അധികാരികളുടെ കണ്ണ് തുറപ്പിക്കാം എന്ന വ്യാജേന ഒരേ പ്രസ്ഥാനത്തില്‍ തന്നെ സമരം ഉണ്ടാവുന്നു എന്നതും കാലവൈഭവം.
                     സ്വയം വിമര്‍ശന സമരങ്ങള്‍ ഇല്ലാതെ സമരങ്ങളെ അടിച്ചേല്‍പ്പിക്കുന്ന മുദ്രാവാക്യങ്ങളുടെ വിവരക്കേടുകള്‍ മൂത്ത് നരച്ചു, സമര പെന്‍ഷന്‍ വാങ്ങാനാണ് ശ്രമിക്കുന്നത്. പക്ഷേ നിരാഹാര സത്യഗ്രഹങ്ങള്‍ക്ക് വംശ നാശം സംഭവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തെലുന്ഗാനയിലെ നിരാഹാര സമരം ഇന്നും അധികാരികള്‍ക്ക് കീഴടങ്ങിയ ചരിത്ര വിജയം തന്നെ.
                   "കാലാതിവര്‍ത്തിയും, ഹൃദയങ്ങളില്‍ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കുന്നതും, ആശയ ഗര്‍ഭം പേറുന്ന മുദ്രാവാക്യങ്ങളാല്‍ മുഖരിതമായതും, ധര്‍മ്മം ശാസ്ത്രം സംസ്ഥാപിക്കുന്നതിനു വേണ്ടിയും ഈ കുരുക്ഷേത്ര ഭൂമിയില്‍ ഓരോ മനുഷ്യനും അവനോടും, അവന്‍റെ വര്‍ഗ്ഗ ശത്രുവിനോടും സഹജീവികളുടെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന കാലത്തിന്റെ വരവിനായി ചെയ്യുന്ന പോരാട്ടങ്ങളുടെ ഉപജീവനമാണ് സമരം". 


                  "സമരങ്ങള്‍ക്ക് ശ്രീ കൃഷ്ണനെ പ്പോലെ ധര്‍മ്മം സംസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെകില്‍............. "
(സ്മിത)

Jun 15, 2010

3rd International Documentary and Short Film Festival of Kerala

ഇന്‍ ക്യാമറയും, ദി സണ്‍ ബിഹൈന്‍ഡ് ദി ക്ലൗഡും മികച്ച ഡോക്യുമെന്ററികള്‍
തിരുവനന്തപുരം: മൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേളയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ലോംഗ് ഡോക്യുമെന്ററിയ്ക്കുളള അവാര്‍ഡ് രഞ്ജിത് പാലിത് സംവിധാനം ചെയ്ത ഇന്‍ ക്യാമറയും റിതുസരിനും ടെന്‍സിംഗും സോനവും ചേര്‍ന്ന് സംവിധാനം ചെയ്ത ദി സണ്‍ ബിഹൈന്‍ഡ് ദി ക്ലൗഡ് എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. ഒരുലക്ഷംരൂപയാണ് അവാര്‍ഡ്തുക. തുക തുല്യമായി പങ്കിടും.ഷോട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മോനി ബെന്‍സിയും ജോഷി ജോസഫും ചേര്‍ന്ന് സംവിധാനം ചെയ്ത മഹാശ്വേതാദേവി ക്ലോസ്-അപ് എന്ന ചിത്രം നേടി. അന്‍പതിനായിരം രൂപയാണ് അവാര്‍ഡ് തുക. ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കേള്‍ക്കുന്നുണ്ടോ, അജന്‍ സംവിധാനം ചെയ്ത ആതിര10 സി എന്നിവ മികച്ച ചിത്രങ്ങളായി. അന്പതിനായിരം രൂപയുടെ സമ്മാനങ്ങള്‍ രണ്ടു ചിത്രങ്ങളും പങ്കിടും. മികച്ച ആനിമേഷന്‍ ചിത്രത്തിനുളള അവാര്‍ഡ് മൈ ഹോം ഈസ് ഗ്രീന്‍ നേടി. ഇരുപത്തിഅയ്യായിരം രൂപയാണ് അവാര്‍ഡ് തുക. മികച്ച ക്യാമ്പസ് ചിത്രത്തിനുളള അവാര്‍ഡ് ടിന്റു പി വര്‍ക്കി സംവിധാനം ചെയ്ത 3ജി നേടി. പതിനായിരം രൂപയാണ് അവാര്‍ഡ് തുക. മികച്ച ഡോക്യുമെന്ററി ക്യാമറാമാനുളള നവ്‌റോസ് കോണ്‍ട്രാക്ടര്‍ അവാര്‍ഡ് കെ അപ്പലസ്വാമി നേടി. മ്യൂസിക് വിഡിയോ വിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായ ചിത്രങ്ങളില്ല. കൈരളിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എം എ ബേബി അവാര്‍ഡുകള്‍ വിതരണം ചെയ്തു. 

3rd International Documentary and Short Film Festival of Kerala

ആനിമേഷന്‍ ചിത്രങ്ങള്‍ വേണ്ട രീതിയില്‍
ജനങ്ങളിലെത്തുന്നില്ല : കരീം മേപ്പാടി


ആനിമേഷന്‍ ചിത്രങ്ങള്‍ വേണ്ട രീതിയില്‍ ജനങ്ങളിലേക്കെത്തുന്നില്ലെന്ന് ആനിമേഷന്‍ സംവിധായകന്‍ കരീം മേപ്പാടി അഭിപ്രായപ്പെട്ടു. ആനിമേഷന്‍ ഫിലിംസ് & ക്യാമ്പസ് ഫിലിം മേക്കിംഗ്: ഹോപ്‌സ് ആന്റ് ചലഞ്ചസ് എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനിമേഷന്‍ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്ന കാഴ്ചപ്പാട് മാറണം. ആനിമേഷന്‍ ചിത്രങ്ങളുടെ പ്രധാന വെല്ലുവിളി നിര്‍മ്മാതാവിനെ കണ്ടെത്തുകയെന്നതാണെന്ന് സിന്ധു സാജന്‍ പറഞ്ഞു. ഏറ്റവും ആസ്വാദ്യകരമായ രീതിയില്‍ കഥ പറയുക എന്നതാണ് മറ്റൊരു വെല്ലുവിളിയെന്ന് ധനീഷ് ജെയിംസണ്‍ കൂട്ടിച്ചേര്‍ത്തു. ക്യാമ്പസ് ചിത്രങ്ങളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ഘടകം ഒരു പ്രശ്‌നമല്ല. ക്യാമ്പസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ക്യാമ്പസുകള്‍ തന്നെ ഒരു വേദിയാണെന്ന് ക്യാമ്പസ് ഫിലിം സംവിധായകന്‍ മഹേഷ് എ പറഞ്ഞു. ഓപ്പണ്‍ ഫോറത്തില്‍ ടിന്റുമോന്‍ പി വര്‍ക്കി, രോഹിണി കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ വി രമണി മോഡറേറ്ററായിരുന്നു. 

ഡോകുമെന്ററി ഫെസ്ടിവലിന് തിരിശീല വീണു .


മൂനാമത് IDSFFK(ഇന്റര്‍നാഷണല്‍ ഡോകുമെന്ററി ഷോര്‍ട് ഫിലിം ഫെസ്റിവല്‍ ഓഫ് കേരള ) ഇന്നു അവസാനിക്കുന്നു,തിരുവനന്തപുരത്തിന്റെ മൂന്ന് ദിനങ്ങള്‍ അവേശത്തോടെ കൈരളി,ശ്രീ തീയറ്ററില്‍ ആരാദക്ര്കൊപ്പം കണ്ടുമടങ്ങാന്‍ കഴിഞ്ഞു .എനെ ഒരു കാത്തിരുപ്പ് മാത്രം ഏതാണ് മികച്ച ചിത്രമെന്നതിനു ......

അസ്തമനം


അരുണ കിരണ ശോഭയാല്‍ അന്തിമയങ്ങാന്‍ പോകുന്ന സൂര്യന്‍ ഒരു ദിവസത്തേ തന്‍റെ ദൗത്യം പൂര്‍ണമായും ചെയ്തു തീര്‍ത്തു എന്ന ലഘവത്തോടെ ഞാന്‍ ഒന്നു വിശ്രമിക്കട്ടേ എന്ന ഭാവത്തിലാണ് അസ്തമന സൂര്യന്‍. ചുവന്നുതുട്ത്തു നില്‍ക്കുന്ന ആ രൂപം ആരേയാണ് ആകര്‍ഷിക്കാത്തത്. അസ്തമനം എന്നത് ഒരു ദിവസത്തിന്റെ അവസാനം, മാത്രമല്ല പുതിയ ഒരു ദിനത്തിന്റെ തുടക്കവും ........

3rd International Documentary and Short Film Festival of Kerala

 ആക്ടിവിസവും സിനിമാ നിര്‍മ്മാണവും വ്യത്യസ്ത മേഖലകളാണ്': സംഗീത പത്മനാഭന്‍
ആക്ടിവിസവും സിനിമാനിര്‍മ്മാണവും വ്യത്യസ്ത മേഖലകളാണെന്ന് സംഗീത പത്മനാഭന്‍ അഭിപ്രായപ്പെട്ടു. മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ വനിതാ സംവിധായികമാര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു. തങ്ങളുടെ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങളെ എങ്ങനെ ചിത്രീകരിക്കും എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. സിനിമയെ സംബന്ധിച്ചിടത്തോളം അതിന്റെ ഉള്ളടക്കത്തിലാണ് കാര്യം. സിനിമയില്‍ സ്ത്രീ- പുരുഷ ഭേദമില്ല, സര്‍ഗ്ഗാത്മകതയ്ക്കാണ് പ്രാധാന്യം, എന്നീ വാദങ്ങള്‍ വേദിയില്‍ ഉയര്‍ന്നുവന്നു. ഞാന്‍ സ്ത്രീയാണ്, എന്റെ സിനിമകള്‍ ആര് കാണും, എങ്ങനെ പ്രദര്‍ശിപ്പിക്കും എന്നൊന്നും വ്യാകുലപ്പെടേണ്ടതില്ലെന്ന് ഡോക്യുമെന്ററി സംവിധായിക ഷാസിയാഖാന്‍ പറഞ്ഞു. കഥാപാത്രങ്ങളുടെ ആവര്‍ത്തന വിരസതയാണ് അഭിനയത്തിന് ഇടവേള നല്‍കാന്‍ കാരണമെന്ന് ഗീതുമോഹന്‍ദാസ് പറഞ്ഞു. നല്ല സിനിമ അത് സംവിധായകന്റെയോ സംവിധായികയുടേതോ ആയാലും പ്രേക്ഷകരിലേക്ക് എത്താതെ പോകില്ല. പ്രിയ, സ്വാതി, തൂലിക, തനുശ്രീ ദാസ്, നിഥുന നെവില്‍ എന്നീ സംവിധായികമാര്‍ പങ്കെടുത്തു. ഡോ. ജാനകി മോഡറേറ്ററായിരുന്നു.

Jun 13, 2010

3rd International Documentary and Short Film Festival of Kerala

 പ്രതിഭകള്‍ വൈകി അംഗീകരിക്കപ്പെടുന്നു: ആര്‍ പി അമുദന്‍

മരണാനന്തരം പ്രതിഭകള്‍ അംഗീകരിക്കപ്പെടുന്നത് ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ടെങ്കിലും ഇവിടെയും ശരത്തിന്റെ കാര്യത്തില്‍ അത് ആവര്‍ത്തിക്കുകയാണെന്ന് ആര്‍ പി അമുദന്‍ അഭിപ്രായപ്പെട്ടു. സഞ്ചാരിയായ ഈ പ്രതിഭാശാലിയുടെ ജീവിതം സിനിമയ്ക്ക് സമര്‍പ്പിച്ചതായിരുന്നു. മൂന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയോടനുബന്ധിച്ച് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എതിര്‍പ്പുകളെ അതിജീവിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു ശരത്തിന്റേത്. അതുകൊണ്ടാണ് മരണാനന്തരം അദ്ദേഹത്തിന്റെ പ്രതിഭ കൂടുതല്‍ ജനപ്രിയമായത്. ട്രെയിന്‍ യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന ശരത്തിന്റെ അന്ത്യം ട്രെയിന്‍ യാത്രയില്‍ തന്നെയായത് ഏറെ വേദനാജനകമായിരുന്നു. അച്ഛനെ നഷ്ടപ്പെട്ട മകന്റെ വേദനയാണ് തനിക്ക്. തന്റെ ഡോക്യുമെന്ററികളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമ, സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള ഒരു ഉപാധിയായിരുന്നു ശരത്തിന്.
ഒരിക്കലും ഒരു സിനിമാക്കാരന്റെ ഭാവമുണ്ടായിരുന്നില്ല അദ്ദേഹത്തിനെന്ന് ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ദ്ധന്‍ പറഞ്ഞു. മരണത്തിന് തൊട്ടടുത്ത ദിവസങ്ങളില്‍ ആനന്ദ് പട്‌വര്‍ദ്ധന്‍ ശരത്തുമായി നടത്തിയ ഇ മെയില്‍ സംഭാഷണം അദ്ദേഹം വേദിയില്‍ വായിച്ചു. മരണത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന സംഭാഷണം വളരെയധികം ഹൃദയസ്പര്‍ശിയായിരുന്നു.
ശ്രീ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ ആര്‍ മോഹനന്‍, ബീനാപോള്‍, ശരത്തിന്റെ മാതാപിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.